തിരുവല്ല : സാധാരണക്കാരന്റെ ജീവിതം എത്രമാത്രം ദുസഹമാക്കാം എന്നുള്ളതിന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾളുടെ ഒടുവിലത്തെ പ്രഹരമാണ് സംസ്ഥാന ബഡ്ജറ്റിലൂടെ ഇന്ന് ഇടതുപക്ഷ സർക്കാർ കേരള ജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. സാധാരണ ജനങ്ങൾ എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിക്കാതെ സാധാരണക്കാരന്റെ സർക്കാർ എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയ ഇടതുപക്ഷം ഇനിയും ശ്വസിക്കുന്ന വായുവിനോട് മാത്രമേ നികുതി ചുമത്താൻ ഉള്ളൂ എന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി .
ഇന്നത്തെ ബഡ്ജറ്റിൽ രണ്ട് രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് ജനങ്ങളെ സർക്കാർ വഞ്ചിക്കുക ആയിരുന്നു എന്ന് എക്സ് എംഎൽഎ പറഞ്ഞു. ബന്ധികളാക്കി നടത്തുന്ന പകൽ കൊള്ള പോലെയാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം എന്ന് ജോസഫ് എം പുതുശ്ശേരി കൂട്ടി ചേർത്തു.
യൂത്ത്ഫണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള കല്ലേമണ്ണിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ആർ രാജേഷ്, ജോമോൻ ജേക്കബ്, വൈസ് പ്രസിഡണ്ട് മാരായ സജി കൂടാരത്തിൽ, അനീഷ് വി ചെറിയാൻ, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. റ്റിജു ചാക്കോ, ജെഫ് ബിജു ഈശോ, ടോണി കുര്യൻ, ബിജു അലക്സ് മാത്യു, സണ്ണി ഡാനിയേൽഎന്നിവർ ധർണ്ണയിൽ പങ്കെടുത്തു.