വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച 20 തോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ

മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച 20 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷണം കഴിച്ചവര്‍ക്ക് വയറിളക്കം, ഛര്‍ദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മലപ്പട്ടം എഫ് എച്ച്.സിയിലും, മയ്യില്‍ സി.എച്ച്.സിയിലും ചികിത്സ തേടിയിരിക്കുകയാണ്. ഇതില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Advertisements

Hot Topics

Related Articles