ന്യൂ ഡൽഹി :2047ലെ ഇന്ത്യയുടെ വികസനത്തിലേക്കുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു.
സർവതലസ്പർശിയായ ബജറ്റാണ് ഇത്തവണത്തേത്. വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നത്. ആഗോള പ്രതിസന്ധിയിലും ഇന്ത്യ തലയുയർത്തി നിൽക്കുകയാണ്.
വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
പിഎം ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു.
എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ്. ഇതിനായി വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു.
സർക്കാർ ഇടപാടുകൾക്ക് പാൻകാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ അറിയിച്ചു. കെവൈസി ലളിത വത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇ -കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും, 2,516 കോടി രൂപ ഇതിനായി വകയിരുത്തി.
നിലവിലെ 157 മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി 157 നഴ്സിംഗ് കോളജുകളും സ്ഥാപിക്കും.
ബജറ്റ് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ നിരവധി ഉൽപന്നങ്ങളുടെ വില കുറയും. ചില ഉൽപന്നങ്ങളുടെ വില വർധിക്കുകയും ചെയ്യും.
സ്വർണം, വെള്ളി, ഡയമണ്ട്, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കാമറ ലെൻസ്, ലിഥിയം സെൽ, ടിവി ഘടകങ്ങൾ, മൊബൈൽ ഫോൺ ഘടകങ്ങൾ എന്നിവയ്ക്ക് വില കുറയും. ഇലക്ട്രിക് കിച്ചൺ, ഹീറ്റ് കോയിൽ എന്നിവയുടെ വിലയും കുറയും.
ഇന്ത്യൻ റെയിൽവേയുടെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചു. 2013-14 കാലത്തേക്കാൾ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
രാജ്യത്ത് കൂടുതൽ മേഖലയിൽ വന്ദേ ഭാരത് സർവീസ് തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. 50 പുതിയ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തും. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്‍റെ പ്രചാരണം മിഷൻ മോഡലിൽ ഏറ്റെടുക്കും.
ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശ രഹിത വായ്പയാണിതെന്നും ധനമന്ത്രി അറിയിച്ചു.
നികുതിഘടനയിൽ മാറ്റം:
3 ലക്ഷം വരെ നികുതിയില്ല.
3 മുതൽ 6 ലക്ഷം വരെ 5 %
6 മുതൽ 9 ലക്ഷം വരെ 10%
9 മുതൽ 12 ലക്ഷം വരെ15 %
12 മുതൽ 15 ലക്ഷം വരെ 20 %
15 ലക്ഷത്തിനു മുകളിൽ 30%
പുതിയ ആദായ നികുതി പദ്ധതിയിൽ 7 ലക്ഷം വരെ ഇളവ്
ആദായ നികുതി സ്ലാബിൽ മാറ്റം. സ്ലാബുകൾ 6 ൽ നിന്നും 5 ആയി കുറച്ചു.
ഇടത്തരക്കാർക്ക് ആശ്വാസം :
9 ലക്ഷം
വാർഷിക വരുമാനം ഉള്ളയാൾ 45,000 രൂപ നികുതി അടച്ചാൽ മതിയെന്ന് ധനമന്ത്രി പറഞ്ഞു