ദില്ലിയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്ന് 23 വിദ്യാര്‍ത്ഥികള്‍

ദില്ലി : സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനായി ദില്ലിയില്‍ എത്തിയതിന്റെ ആവേശത്തിലാണ് തിരുവനന്തപുരത്ത് നിന്നുള്ള 23 വിദ്യാർത്ഥികള്‍. മൻകീ ബാത് ക്വിസ് മത്സരത്തില്‍ വിജയിച്ച വിദ്യാർത്ഥികള്‍ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി. “ഞങ്ങളെല്ലാവരും എക്സൈറ്റഡായിട്ടാണ് ഇവിടെ വന്നത്. ടെക്സ്റ്റ് ബുക്കുകളില്‍ മാത്രം വായിച്ചിട്ടുള്ള സ്ഥലങ്ങളില്‍ പോകാൻ പറ്റി. മന്ത്രിമാരെ കാണാൻ പറ്റി”- കുട്ടികള്‍ പറഞ്ഞു.

Advertisements

രാജ്യതലസ്ഥാനത്തെ കാഴ്ചകളും അനുഭവങ്ങളും നല്‍കിയ ത്രില്ലിലാണ് ഓരോരുത്തരും. നെഹ്റു യുവ കേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംഘടിപ്പിച്ച മൻ കീ ബാത് ക്വിസ് മത്സരത്തില്‍ വിജയിച്ച ഹൈസ്കൂള്‍, പ്ലസ്ടു, കോളേജ് വിദ്യാർത്ഥികളാണ് ദില്ലിയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ നി‍ർമ്മല സീതാരാമൻ, എസ് ജയശങ്കർ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരുമായി കൂടികാഴ്ച നടത്തി. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിദ്യാർത്ഥികളുമായി സംവദിച്ചു, സർട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തുടർച്ചയായി മൂന്നാം തവണയാണ് നെഹ്റു യുവ കേന്ദ്ര വിദ്യാർത്ഥികള്‍ക്ക് ഇത്തരത്തില്‍ അവസരമൊരുക്കുന്നത്. ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും വിദ്യാർത്ഥികള്‍ കൂടിക്കാഴ്ച നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് ചെങ്കോട്ടയിലെ പരിപാടികള്‍ക്ക് തുടക്കമായത്. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകള്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ളവരടക്കം 6000 പേർ ഇത്തവണ ചടങ്ങുകളില്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാർ ചെങ്കോട്ടയില്‍ പരിപാടികള്‍ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായുണ്ട്. സ്വാതന്ത്ര്യ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.