കോട്ടയം :ഏറ്റുമാനൂർ നഗരത്തിൽ 65 സെൻ്റ് ഭൂമിയും വിശാലമായ കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി കൈമാറി ഡോക്ടർ ദമ്പതികൾ.
യു കെ യിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു വിരമിച്ച ഡോ. രാജശേഖരൻ നായർ ഭാര്യ ഡോ. സരസു എന്നിവരാണ് സ്വന്തമായുള്ള 25 കോടിയിലധികം രൂപ വിലമതിയ്ക്കുന്ന വസ്തുവകകൾ നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂർ – പാലാ സംസ്ഥാന ഹൈവേയോട് ചേർന്ന് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന് സമീപത്താണ്
65 സെന്റ് ഭൂമിയും അതിവിശാലമായ 10,000 സ്‌ക്വയർ ഫീറ്റ് കെട്ടിട സമുച്ചയവും സ്ഥിതി ചെയ്യുന്നത്.
ഏറ്റുമാനൂർ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോ . രാം കെ. നായരും അമ്മ ഡോ. എം.കെ. ചെല്ലമ്മയും ‘രാമകൃഷ്ണ’ എന്ന പേരിൽ ആതുര സേവനത്തിന് തുടക്കമിട്ടത് ഈ കെട്ടിടത്തിൽ ആണ്.
ലാഭേച്ഛ ഇല്ലാതെയുള്ള സേവനകേന്ദ്രം ആയിരുന്നു അത്. അതിനാൽ മാതാ പിതാക്കളുടെ ഓർമ്മയ്ക്കായാണ് സേവാഭാരതിക്ക് ഇത് വിട്ടുനല്കിയത്.