എട്ട് ഷട്ടറുകൾ തുറന്നു ; തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും

ഇടുക്കി:
തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും.നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി പി മൂര്‍ത്തി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാര്‍ക്കൊപ്പം ഉണ്ടാകും.

Advertisements

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടര്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. നിലവില്‍ അണക്കെട്ടിലെ എട്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ ഡാമിലെ ജലനിരപ്പില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 138.80 അടിയായി ഉയര്‍ന്നിരുന്നു. ഇതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേയിലെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. അതേസമയം അണക്കെട്ട് സന്ദര്‍ഷിച്ച ശേഷം മന്ത്രിമാരുടെ സംഘം മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നാണ് വിവരം.

Hot Topics

Related Articles