അയയിൽ കുരുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം

കൊച്ചി: വീടിന്റെ ഒന്നാം നിലയിൽ കെട്ടിയിരുന്ന അയയിലെ കുരുക്കിൽ കുരുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം. മരട് അയ്യങ്കാളി റോഡിൽ കരയത്തറ ജോഷിയുടെ മകൻ വരത് ആണ് മരിച്ചത്.

Advertisements

തൃപ്പൂണിത്തുറ എൻ.എസ്.എസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് 6.30നും ഏഴിനും ഇടയിലാണ് സംഭവം.വെൽഡിംഗ് തൊഴിലാളിയായ ജോഷി ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുട്ടി കയറിൽ കുരുങ്ങി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

പീസ് മിഷൻ ആശുത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.

Hot Topics

Related Articles