രാജമൊട്ടാകെ ഏറ്റെടുത്ത മണിരത്നം ചിത്രം പൊന്നിയിൻ സെല്‍വത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭാഗമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്ന തീയതി മാറ്റിവെച്ചു എന്ന തരത്തിൽ വാർത്തകൾ ഉയർന്നു വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘പൊന്നിയിൻ സെല്‍വനു’മായി ബന്ധപ്പെട്ട വൃത്തങ്ങള്‍.
ചിത്രം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ 28ന് തന്നെ റിലീസ് ചെയ്യുമെന്നും,
പൊന്നിയിൻ സെല്‍വന്റെ’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗിക്കുകയാണെന്നും, ചിത്രം മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും അവർ വ്യക്തമാക്കി. നിര്‍മാതാക്കള്‍ ഉടൻ സര്‍പ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങള്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ‘പൊന്നിയിൻ സെല്‍വനി’ലുണ്ട്.
തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു