ഇടുക്കി : പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തി വന്ന ചുമട്ട് തൊഴിലാളി പിടിയിൽ. പുളിയൻ മലയിലെ ചുമട്ടുതൊഴിലാളിയായ വിജയവിലാസത്തിൽ വേണുഗോപാൽ (48) ആണ് പിടിയിലായത്. അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം സൂക്ഷിച്ചതായി കണ്ട് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നാണ് പിടികൂടിയത്.
പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടിയത്. പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തന്റെ കാറിലാണ് മദ്യ വില്പന നടത്തിവന്നിരുന്നത് ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യ വില്പന ചെയ്തുകൊണ്ടിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കയ്യിൽ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് പിടികൂടി ജയിൽശിക്ഷ അനുഭവിച്ച ഇയാളിൽ നിന്നും ഇപ്പോൾ പതിനൊന്നു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആണ് പിടിയിലായത് . അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ , എസ് ഐ Iമഹേഷ്, എ.എസ് ഐ വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോർജ്, സിനോജ് പി ജെ , സിനോജ് ജോസഫ്, ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫിസർ അനീഷ് വിശ്വംഭരൻ, സിവിൽ പൊലീസ് ഓഫിസർമാരായ സുബിൻ, ശ്രീകുമാർ, വി. കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.