അമ്മയുടെ അറുപത്തേഴാം പിറന്നാളിന് സർപ്രൈസ് ബർത്തഡേ പാർട്ടി ഒരുക്കി കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, മഞ്ജു വാര്യർ, രമേശ് പിഷാരടി എന്നിവർ ചേർന്ന് സർപ്രൈസ് പാർട്ടി ഒരുക്കിയത്.
‘‘സ്നേഹം കൊണ്ട് പിറന്നാൾ കുട്ടിയെ സർപ്രൈസ് ആക്കി. ജന്മദിനാശംസകൾ അമ്മാഞ്ചി, ഉമ്മ’ എന്നാണ് അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇപ്പോൾ ഡൽഹിയിലുള്ള താരങ്ങൾ കേക്ക് മുറിക്കുന്ന ചിത്രവും താജ്മഹൽ സന്ദർശിക്കുന്ന ചിത്രവും കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിനിമയിൽ നിന്നും ഇടവേള എടുത്ത് ഡൽഹിയിൽ അവധി ആഘോഷിക്കുകയാണ് ചാക്കോച്ചനും കുടുബവും. ഇവർക്കൊപ്പം മഞ്ജു വാരിയരും രമേശ് പിഷാരടിയുടെ കുടുംബവും യാത്രയിലുണ്ട്.
പകലും പാതിരാവും എന്ന ചിത്രമാണ് കുഞ്ചാക്കയുടേതായി ഇനി പുറത്ത് വരാനുള്ളത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക രജീഷ വിജയനാണ്.