കോട്ടയം : കാടുപിടിച്ചു കിടക്കുന്ന സിഗ്നൽ ബോർഡുകൾക്ക് മോചനമേകി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് വന്ന വിദ്യാർഥികളായ സ്നേഹയും ടോമും. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പ്രജു കാട്ടിയ വഴിയിലൂടെയാണ് വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് വഴികാട്ടിയാകാൻ കെ കെ റോഡിൽ ഇറങ്ങിയത്. കെ കെ റോഡിൽ കോട്ടയം മുതൽ പാമ്പാടി വരെയുള്ള ഭാഗത്തെ സിഗ്നൽ ബോർഡുകളിലെ ചെളിയും കാടും മാറ്റിയാണ് ഇവർ വൃത്തിയാക്കിയത്. ബംഗളൂരുവിനെ നേഴ്സിങ് വിദ്യാർഥിനിയും കോട്ടയം കുമരകം സ്വദേശിയുമായ സ്നേഹ ജോർജും , വാഴൂർ എസ് വി ആർ എൻഎസ്എസ് കോളേജിലെ ഡിഗ്രി വിദ്യാർഥിയായ ടോം വർഗീസും ആണ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജുവിന്റെ നിർദ്ദേശത്തിനനുസരിച്ച് സാമൂഹിക സേവനവുമായി രംഗത്തിറങ്ങിയത്.
ചൊവ്വാഴ്ച രാവിലെയാണ് സ്നേഹയും തോന്നും ഡ്രൈവിംഗ് ടെസ്റ്റിനായി കോട്ടയം ആർടിഒ ഓഫീസിൽ എത്തിയത്. ഇവിടെ വച്ചാണ് ഇവർ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രജുവിനെ പരിചയപ്പെടുത്തുന്നത്. റോഡ് നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയും, സിഗ്നുകളെ സംബന്ധിച്ചു അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ പ്രജു ഇരുവരെയും ബോധ്യപ്പെടുത്തി. തുടർന്ന് ഇരുവരോട് ഒപ്പം കെ കെ റോഡിലേക്ക് ഇറങ്ങിയ പ്രജു സിഗ്നൽ ബോർഡുകൾ വൃത്തിയാക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കളക്ടറേറ്റിൽ നിന്നും ബക്കറ്റും ബോർഡുകൾ ശുചീകരിക്കുന്നതിനുള്ള സോപ്പും , മോപ്പുമായാണ് പ്രജുവും സംഘവും യാത്ര തിരിച്ചത്. സ്വന്തം വാഹനത്തിലാണ് എ എം വി ഐ ഉദ്യോഗാർത്ഥികളെയുമായി റോഡ് നവീകരിക്കാൻ ഇറങ്ങിയത്. കോട്ടയം ആർടിഒ ജി ഹരികൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് വിദ്യാർത്ഥികളുടെ സംഘത്തിനൊപ്പം പ്രജു റോഡിൽ ഇറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ സിഗ്നൽ ബോർഡുകളെല്ലാം വെട്ടിത്തിളങ്ങുന്ന നിലയിൽ എത്തി.