നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ചിത്രമായ ജയിലര്‍ സിനിമയുടെ അതിരപ്പിള്ളി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രജനികാന്ത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് രജനികാന്ത് ഇന്നലെ കേരളത്തില്‍ എത്തിയത്.
ആതിരപ്പിള്ളി മനോഹര സ്ഥലമെന്ന പ്രശംസാവാക്കുമായാണ് അദ്ദേഹം അവിടെ വിട്ടത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രമായിയാണ് രജനി ചിത്രത്തിൽ എത്തുക. മോഹൻലാലും ചിത്രത്തിലെ അതിഥി വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
കൂടാതെ രമ്യ കൃഷ്ണന്, വിനായകന് തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിന്റെ തിരക്കഥയും നെല്‍സണിന്റേതാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍.