ഡല്‍ഹി: പുതിയ സാമ്ബത്തിക വാര്‍ഷാരംഭത്തില്‍ 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു. 92 രൂപയാണ് 19 കിലോ സിലിണ്ടറിന് കുറച്ചിട്ടുള്ളത്. വാണിജ്യ സിലിണ്ടറിന് മാര്‍ച്ചില്‍ മാത്രം 350 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്. 2034 രൂപയാണ് കൊച്ചിയില്‍ 19 കിലോ പാചകവാതക സിലിണ്ടറിന്റെ നിലവിലെ വില.
അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ അധിക സെസ് ഇന്നു മുതല്‍ പ്രാബല്യത്തിലായി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ ഇന്നത്തെ വില 109.79 രൂപയാണ് ലിറ്ററിന്. ഡീസലിന് 98.53 രൂപയുമാണ് ലിറ്ററിന് വില.