സി.പി.എം പ്രവർത്തകർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം; ഐ.പി ബിനു അടക്കമുള്ളവരുടെ കേസ് പിൻവലിക്കാൻ സർക്കാർ നീക്കം; പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്; നിയമപോരാട്ടം കോടതിയിലേയ്ക്ക്

തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സി.പി.എമ്മും സർക്കാരും നടത്തുന്ന നീക്കം വിവാദത്തിൽ. കേസ് പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സർക്കാർ അപേക്ഷ നൽകി.

Advertisements

അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി കേസിലെ ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാൽ, കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തടസഹർജി കോടതി ഫയൽ ചെയ്തു. തുടർന്ന് പിൻവലിക്കൽ ഹർജിയിൽ വാദം കേൾക്കുവാൻ കോടതി തീരുമാനിക്കുകയായിരുന്നു. 2022 ജനുവരി ഒന്നിന് കോടതി വാദം കേൾക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ നഗരസഭാ കൗൺസിലറും പാളയം ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 2017 ജൂലായ് 28നാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്.ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കുന്നത്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ബി.ജെ.പി നേതാക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധം ശക്തമായി തുടരുന്നുണ്ട്. നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടുമെന്ന പ്രഖ്യാപനവുമായി ബി.ജെ.പിയും ഇതിനിടെ രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles