കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 26 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. മീനടം, പൈക, പുതുപ്പള്ളി, അതിരമ്പുഴ, പായിപ്പാട്, മണർകാട്, കോട്ടയം സെൻട്രൽ, ഗാന്ധിനഗർ, കുറിച്ചി, അയ്മനം, കോട്ടയം ഈസ്റ്റ് എന്നീ വൈദ്യുതി സെക്ഷനുകളുടെ പരിധിയിലാണ് വൈദ്യുതി മുടങ്ങുക.

Advertisements

മീനടം സെക്ഷന്റെ പരിധിയിൽ തോട്ടക്കാട് ഹോസ്പിറ്റൽ, അമ്പലകവല ട്രാൻസ്ഫോർമർ പരിധിയിൽ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും. പൈക സെക്ഷന്റെ പരിധിയിൽ ചാത്തൻകുളം, കണ്ടം ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം ട്രാൻസ്‌ഫോമറിൽ രാവിലെ ഒൻപതു മുതൽ അഞ്ചര വരെ വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ഐ.ഡി പ്‌ളോട്ട്, ജാനകിമുക്ക്, ചർച്ച്, നാൽപ്പാത്തി മല ഭാഗങ്ങളിൽ വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

തിരുവല്ല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊടിപ്പാറ , കൊച്ചു പള്ളി, പുത്തൻകാവ് ,തുരുത്തി ക്കടവ് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ഇടപ്പള്ളി, തുരുത്തിപടി, മുത്തൻമുക്ക് മേത്താ പറമ്പ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09.00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

കോട്ടയം സെന്റർ സെക്ഷന്റെ കീഴിൽ പഴയ സെമിനാരി ,ക്യസ്റ്റൽ അപ്പാർട്ട്‌മെന്റ് ,ചുങ്കം ദേശാഭിമാനി ,ചാലുകന്ന് അറുതൂട്ടി ,വാഴേ ,സി എൻ ഐ ,ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതിഭാഗീകമായി തടസ്സപ്പെടും.

ഗാന്ധിനഗർ സെക്ഷന്റെ പരിധിയിൽ വരുന്ന കൊലേട്ട് അമ്പലം, കരിപ്പ, നവജീവൻ, ഉണ്ണിബസാർ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി മഴുവഞ്ചേരി, നടപ്പുറം, മീശമുക്ക്, ചന്ദ്രത്തിൽ പടി, ഇളങ്കാവ്, കോയിപ്പുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.