മുംബൈ: സ്വന്തം മൈതാനത്ത് ഒന്ന് പൊരുതി നോക്കാൻ പോലുമാകാതെ തലകുത്തി വീണ് മുംബൈ. അജിൻകെ രഹാനെയും അതിവേഗ അരസെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റിനാണ് മുംബൈയെ ചെന്നൈ തകർത്ത് തരിപ്പണമാക്കിയത്.
സ്കോർ
മുംബൈ -157-8
ചെന്നൈ –
ടോസ് നേടിയ ചെന്നൈ മുംബൈയിലെ മൈതാനത്ത് ബാറ്റിംങിന് ആതിഥേയരെ അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി ഓപ്പണർമാരായ രോഹിത്തും (21), ഇഷാൻ കിഷനും (32) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. 38 ൽ രോഹിത്ത് പോയതിനു പിന്നാലെയാണ് മുംബൈയുടെ കഷ്ടകാലം തുടങ്ങിയത്. 64 ൽ ഇഷാനു പിന്നാലെ ഇറങ്ങിയ സൂര്യകുമാർ (01) മൂന്ന് റൺ കൂടി കൂട്ടിച്ചേർത്ത് വീണ്ടും നിരാശപ്പെടുത്തി. 73 ൽ പന്ത്രണ്ട് റണ്ണുമായി കാമറൂൺ ഗ്രീൻ പുറത്തായത് മുംബൈയ്ക്ക് വീണ്ടും തിരിച്ചടിയായി മാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിലക് വർമ്മയും (22) ടിം ഡേവിഡും (31) ചേർന്നുള്ള കൂട്ടുകെട്ടാണ് മുംബൈയെ 150 ലേക്ക് എത്തുമെന്ന ആത്മവിശ്വാസം നൽകിയത്. 18 റൺ എടുത്ത് അവസാനം തീപ്പൊരി കാട്ടിയ ഹൃത്തിക്കാണ് മുംബൈയെ 150 കടത്തിയത്. ചെന്നൈയ്ക്ക് ജഡേജ മൂന്നും വേണ്ടി ദേശ്പാണ്ടേയും സാറ്റ്നറും രണ്ടുവീതവും വിക്കറ്റ് വീഴ്ത്തിയപ്പോൾ, മംഗള ഒരു വിക്കറ്റ് പിഴുതു.
മറുപടി ബാറ്റിംങിൽ റണ്ണെടുക്കും മുൻപ് തന്നെ മുംബൈയ്ക്ക് കോൺവേയെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗെയ്ദ് വാഗും, രഹാനെയും ചേർന്നാണ് മുംബൈ നിരയിൽ നാശം വിതച്ചത്. 19 പന്തിൽ 50 തികച്ച രഹാനെ 27 പന്തിൽ 61 റണ്ണെടുത്ത് പീയൂഷ് ചൗളയുടെ പന്തിൽ യാദവിന് ക്യാച്ച് നൽകി മടങ്ങി. മൂന്നു സിക്സും ഏഴു ഫോറുമാണ് ഈ സമയം കൊണ്ട് രഹാനെ അടിച്ചു കൂട്ടിയത്. പതിവ് ഫോമിനു പകരം പയ്യെകളിച്ച ഗെയ്ദ്വാഗ് 36 പന്തിൽ 40 റണ്ണെടുത്ത് അവസാനം വരെ ക്രീസിൽ ഉറച്ച് നിന്നു. ശിവം ദുബൈ (28) പുറത്തായെങ്കിലും പിന്നാലെ എത്തിയ റായിഡു (20) ഗെയ്ദ് വാഗിനൊപ്പം വിജയം വരെ ബാറ്റ് വീശി.