ഈരയിൽ കടവ് പാടശേഖരത്ത് വൻ തീ പിടുത്തം;ഏക്കർ കണക്കിന് പാടത്ത് തീ പടർന്നു ;തീ അണക്കാൻ ശ്രമം തുടരുന്നു

കോട്ടയം :ഈരയിൽ കടവ് പാടശേഖരത്ത് തീപിടുത്തം.തിങ്കളാഴ്ച്ച ഉച്ചയോടെ ഉണ്ടായ തീ, ഏക്കർ കണക്കിന് പാടത്തേക്കാണ് പടർന്നത്.

Advertisements

ഉണങ്ങിയ പുല്ലിന് തീപിടിച്ച് പടർന്നതാണെന്ന് നാട്ടുകാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫയർഫോഴ്സ് അധികൃതരെത്തി ജനവാസ മേഖലയിലേക്ക് തീ പടരാതെ തീ ഏറെക്കുറെ അണച്ചു.

എങ്കിലും തീ ആളിപടർന്ന പാടശേഖരത്തിൻ്റെ മദ്ധ്യഭാഗത്തേക്ക് ഇവർ എത്താൻ വഴി ഇല്ലാത്തത് പ്രതിസന്ധിയായി.
തുടർന്ന് ഹോസ് ഇട്ട് വെള്ളം ഒഴിച്ച് തീ പടരാതെ ശ്രദ്ധിക്കാൻ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് വേണ്ടി വന്നത്.

തീ ആളി പടർന്നത് സമീപത്തെ ജനവാസ മേഖലകളിലേക്കും, റെയിൽവേ ട്രാക്കിലേക്കും പുക പടരുന്നതിന് കാരണമായിരുന്നു.

Hot Topics

Related Articles