ദില്ലി: ഏപ്രില്‍ 24,25 തിയതികളില്‍ കേരളത്തിലടക്കം എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയുടെത് പവര്‍ പാക്ക് ഷെഡ്യൂള്‍. 36 മണിക്കൂറില്‍ 5300 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിക്കുക. രണ്ട് ദിവസത്തെ പരിപാടിയില്‍ എട്ട് പരിപാടികളില്‍ പങ്കെടുക്കാനായി ഏഴിടങ്ങളിലാണ് പ്രധാനമന്ത്രി സഞ്ചരിക്കുക. ഏപ്രില്‍ 24-ന് പര്യടനം തുടങ്ങുന്ന പ്രധാനമന്ത്രി ആദ്യം മധ്യപ്രദേശിലേക്കാണ് പോകുന്നത്. പിന്നീട് കേരളത്തിലേക്കെത്തും. തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശമായ ദാമനിലും എത്തും.
ഏപ്രില്‍ 24 ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര ആരംഭിക്കുന്നത്. ദില്ലിയില്‍ നിന്ന് ഖജുരാഹോയിലേക്ക് 500 കിലോമീറ്റര്‍ ദൂരം അദ്ദേഹം സഞ്ചരിക്കും. ഖജുരാഹോയില്‍ നിന്ന് രേവയിലേക്ക് പോകുന്ന അദ്ദേഹം ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയില്‍ പങ്കെടുക്കും. ഇരു ദിഖിലേക്കുമുള്ള യാത്രയില്‍ ഏകദേശം 280 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമാണ് ഖജുരാഹോയിലേക്ക് മടങ്ങിയെത്തുക..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഖജുരാഹോയില്‍ നിന്ന് 1700 കിലോമീറ്റര്‍ ദൂരം താണ്ടി അദ്ദേഹം കൊച്ചിയിലേക്ക് എത്തും. യുവം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായാണ് കൊച്ചിയിലെത്തുന്നത്. അടുത്ത ദിവസം രാവിലെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 190 കിലോമീറ്റര്‍ സഞ്ചരിക്കും. അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതും, വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
പിന്നീട്, സൂറത്ത് വഴി സില്‍വാസയിലേക്ക് 1570 കിലോമീറ്റര്‍ സഞ്ചരിക്കും. അവിടെ അദ്ദേഹം നമോ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നിര്‍വഹിക്കും. ഇതിനുശേഷം, ദേവ്ക കടല്‍ത്തീര ഉദ്ഘാടനത്തിനായി ദാമനിലേക്കും, തുടര്‍ന്ന് സൂറത്തിലേക്കും പോകും, ഈ യാത്രയില്‍ ഏകദേശം 110 കിലോമീറ്റര്‍ അദ്ദേഹം സഞ്ചരിക്കും.
സൂറത്തില്‍ നിന്ന് ദില്ലിയിലേക്ക് മടങ്ങുന്നതോടെയാണ് തന്റെ യാത്രാ ഷെഡ്യൂള്‍ മോദി അവസാനിപ്പിക്കുന്നത്. ഈ യാത്രയില്‍ 940 കിലോമീറ്റര്‍ കൂടി അദ്ദേഹം സഞ്ചരിക്കും. രണ്ട് ദിവസത്തെ പവര്‍ പാക്ക് ചെയ്ത ഷെഡ്യൂളില്‍ പ്രധാനമന്ത്രി മോദി സഞ്ചരിക്കുക ഏകദേശം 5300 കിലോമീറ്റര്‍ ആകാശ ദൂരമാണ്. അതായത് വടക്ക് മുതല്‍ തെക്ക് വരെ ഇന്ത്യയുടെ നീളം 3200 കിലോമീറ്ററാണ്. 36 മണിക്കൂറില്‍ 5300 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അദ്ദേഹം പരിപാടികളില്‍ പങ്കെടുക്കുന്നത്.