പിഴകിൽ വഴിയോരത്ത് മാലിന്യം തള്ളുന്ന സംഘം പിടിയിൽ : മാലിന്യം തള്ളിയത് ചേർത്തല സ്വദേശികൾ 

വെളിയന്നൂര്‍: വഴിയോരത്ത് മാലിന്യം തള്ളുന്ന സംഘത്തെ രാമപുരം പോലീസ്  പിടികൂടി. ചേര്‍ത്തല തൈക്കാട്ടുശേരി പോളക്കാട്ടില്‍ എ.പി. അരുണ്‍ (33), ചേര്‍ത്തല മനാപ്പുരം മഹേശപുരം  വീട്ടില്‍ കൈലാസന്‍ (42), പൂച്ചാക്കല്‍ തൈക്കാട്ടുശേരി പൊന്‍പുറത്ത് സാബു (34), പാലായിലെ ഹോട്ടല്‍ ഉടമ തിടനാട് കൊണ്ടൂര്‍ നിരപ്പേല്‍ ദിലീപ് (42) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ – പാലാ റോഡില്‍  പിഴകില്‍  27-ന് പുലര്‍ച്ചെ മാലിന്യം തള്ളുന്നതിനിടയിലാണ് സംഘം പിടിയിലാകുന്നത്.

Advertisements

രണ്ട് ആഴ്ചമുമ്പ് എം.സി. റോഡില്‍ വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള പുതുവേലിയില്‍ എക്കോഷോപ്പിന് സമീപത്തെ ഓടയില്‍ ഹോട്ടല്‍ മാലിന്യം ഒഴുക്കിയിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിസര വാസികള്‍ ഗ്രാമപ്പഞ്ചായത്തില്‍ പരാതി നല്‍കി. പഞ്ചായത്ത് വൈസ്പ്രസിഡന്റ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ മെമ്പര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. 

ബ്ലീച്ചിംഗ് പൗഡര്‍ വിതറി അണുനശീകരണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുന്നതിന് രാമപുരം  പോലീസിനെ സമീപിക്കുകയും ചെയ്തു.

രാമപുരം പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇവര്‍  നടത്തിയ നീക്കത്തിനൊടുവിലാണ്  വീണ്ടും മാലിന്യവുമായി എത്തിയ സംഘത്തെ പിടികൂടിയത്. ഇവര്‍ മാലിന്യം കൊണ്ടുവരാന്‍ ഉപയോഗിച്ച ടാങ്കര്‍ കോടതില്‍ ഹാജരാക്കി.

മാലിന്യം നീക്കം ചെയ്യുന്നതിന് പരിശീലനം നേടുകയോ, അതിനാവശ്യമായ ഉപകരണങ്ങളോ സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളോ സ്ഥല സൗകര്യമോ ഉളളവരല്ല പിടിയിലായവര്‍. ആറായിരം രൂപയാണ് മാലിന്യം നീക്കം ചെയ്യാന്‍ കൈപ്പറ്റുന്നത്. സംഘത്തിലൊരാളുടേതാണ് ഇതിന് ഉപയോഗിക്കുന്ന ടാങ്കര്‍. മൂന്ന് പേരാണ് സംഘത്തിലുള്ളത്. രാത്രികാലത്ത് മാലിന്യം എടുത്ത് ആളില്ലാത്ത സ്ഥലത്ത് തള്ളുക എന്നതാണ് ഇവരുടെ ശൈലി. 

എം.എസ്. ജിഷ്ണു,എസ്.ഐ. ജോര്‍ജ് മാത്യു, എ.എസ്.ഐ. എം.ടി. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

വെളിയന്നൂര്‍ ഗ്രാമപ്പഞ്ചയാത്ത് പ്രദേശത്ത് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ  കര്‍ശന നടപടി സ്വീകരിക്കും. മാലിന്യം തള്ളിയവരെ കണ്ടെത്തുകയും പഞ്ചായത്ത് പിഴയിടുകയും ചെയ്തിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്  സജേഷ്  ശശി  പറഞ്ഞു.

Hot Topics

Related Articles