പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ 25000 പേര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന് വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കുമാണ്് പ്രവേശനാനുമതി. പമ്പാസ്നാനത്തിനും അനുമതിയുണ്ട്. വാഹനങ്ങള്‍ക്ക് നിലയക്കല്‍ വരെ എത്താം.
നവംബര്‍ 16-നണ് ശബരിമല തീര്‍ഥാടനം ആരംഭിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടനം സംബന്ധിച്ച മുന്നൊരുക്കം, പമ്പ, എരുമേലി എന്നിവിടങ്ങളിലെ ആശുപത്രികളുടെ സൗകര്യം,ആര്.ടി.പി.സി.ആര്.പരിശോധന നടത്തുന്നതിനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും, റവന്യൂ,ദേവസ്വം വകുപ്പും സംയുക്തമായി കര്‍മപദ്ധതി തയ്യാറാക്കിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.