ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണി വരെയുളള കണക്ക് പ്രകാരം 52.18 ശതമാനത്തോളം പോളിംഗ് രേഖരപ്പെടുത്തി. രാമനഗരത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 63.3 ശതമാനമാണ് രാമനഗരത്തിലെ പോളിംഗ് ശതമനം.
ഏറ്റവും വലിയ താലൂക്ക് ആയ കൊല്ലെഗലിലാണ് ഏറ്റവും കുറവ് പോളിംഗ്. വാശിയേറിയ പോരാട്ടം നടക്കുന്ന ഉത്തര കര്‍ണാടകയിലെ പല മണ്ഡലങ്ങളിലും ദക്ഷിണ കന്നഡ ജില്ലയിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കര്‍ണാടക പിസിസി അദ്ധ്യക്ഷൻ ഡി കെ ശിവകുമാറും മന്ത്രി ആര് അശോകയും മത്സരിക്കുന്ന കനകപുരയിലും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
നഗര മേഖലകളില്‍ ബെംഗളൂരു സൗത്തിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 2018 ല്‍ 72.45 ശതമാനമായിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം.
അതേസമയം വോട്ടിങ് നടക്കുന്നതിനിടെ ബെല്ലാരിയിൽ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും ഏറ്റുമുട്ടി.