ഏറ്റുമാനൂർ അതിരമ്പുഴയിലെ കുറുവാ സംഘ പ്രചാരണം: പിന്നിൽ നാടൻ മോഷ്ടാക്കൾ എന്ന് സംശയം; കുറുവാ സംഘത്തിന്റെ രീതികൾ പ്രതികൾക്കില്ലെന്ന് സുചന : സി സി ടി വി യിൽ പതിഞ്ഞ സംഘത്തെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി പൊലീസ്

ഏറ്റുമാനൂർ അതിരമ്പുഴയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

ഏറ്റുമാനൂർ : അതിരമ്പുഴയിലെ വീടുകളിൽ മോഷണത്തിന് എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം പൂർണമായും ഉറപ്പിക്കാതെ പൊലീസ്. മോഷണത്തിന് എത്തിയ സംഘം തലയിൽ തുണി കെട്ടിയിരുന്നതും , കയ്യിൽ ആയുധം കരുതിയിരുന്നതും കൊണ്ട് മാത്രം മോഷണത്തിന് എത്തിയത് കുറുവാ സംഘം ആണ് എന്ന് ഉറപ്പിക്കാനാവില്ലന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ മറ്റുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അതിരമ്പുഴയിൽ മോഷണ സംഘം വീടുകളിൽ എത്തിയത്. കോട്ടയം ജില്ലയിൽ ജാഗ്രതാ ന്യൂസ് ലൈവാണ് ഈ വാർത്ത ആദ്യം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ ഏറ്റുമാനൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.ആർ രാജേഷ് കുമാറിന്റെയും , എസ്.ഐ ടി എസ് റെനീഷിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി. തുടർന്ന് മോഷണ ശ്രമം നടന്ന വീടുകളിൽ പരിശോധന നടത്തി.

ഇവിടെ നിന്നുള്ള സി സി ടി വി ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഇതിന് ശേഷം പൊലീസ് സംഘം ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചു. ഈ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് സംഘം നാട്ടുകാരുടെ പ്രചാരണം പൂർണമായും വിശ്വസിച്ചിട്ടില്ല. മോഷണത്തിനായി എത്തിയ സംഘത്തിന്റെ വേഷം അടക്കം പൊലീസിനെ സംശയത്തിലാക്കുന്നു.

കുറുവാ സംഘം ഒരു പ്രദേശത്ത് മോഷണത്തിന് എത്തിയാൽ , ആ പ്രദേശത്ത് മോഷണം നടത്തി പരമാവധി പണം അപഹരിച്ച് മടങ്ങുന്നതാണ് പതിവ്. എന്നാൽ, അതിരമ്പുഴയിൽ എത്തിയ മോഷണ സംഘം , ശബ്ദം കേട്ട ഉടൻ തന്നെ ഓടി രക്ഷപെട്ടു എന്ന മൊഴിയാണ് പൊലീസിനെ കുഴക്കുന്നത്. എത്തിയത് , കുറുവാ സംഘമാണെങ്കിൽ ഇത്തരത്തിൽ ഭയന്ന്, മോഷണ ശ്രമം ഉപേക്ഷിച്ച് മടങ്ങിപ്പോകില്ലന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിലാണ് മോഷണത്തിന് പിന്നിൽ നാടൻ മോഷ്ടാക്കളാണ് എന്ന സംശയം പൊലീസ് ഉയർത്തുന്നത്.

Hot Topics

Related Articles