കുറ്റപ്പുഴയില്‍ നിന്നും മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനിലെക്ക് വര്‍ഗ്ഗീയതയ്ക്കതിരെ യൂത്ത് കോണ്‍ഗ്രസ് പദയാത്ര നടത്തി

തിരുവല്ല : ഇന്ത്യയു യുണൈറ്റഡ് എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുറ്റപ്പുഴയില്‍ നിന്നും മുത്തൂര്‍ ആല്‍ത്തറ ജംഗ്ഷനിലെക്ക് പദയാത്ര നടത്തി. സമാപന സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കേരി ഉദ്ഘാടനം ചെയ്തു. കുറ്റപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ജിജോ ചെറിയാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ ജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിന്ധന്റെ ജേക്കബ് വര്‍ഗ്ഗീസ് നയിച്ച പദയാത്രയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജി എം മാത്യു, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രതീഷ് പാലിയില്‍ , എ.ജി ജയദേവന്‍, ജാക്‌സണ്‍ ജോസ്ഫ്, ജിബിന്‍ കാലായില്‍ , ജെറി കുളക്കാടാന്‍ , ജോജോ ജോണ്‍ ,ജസ്റ്റിന്‍ നൈനാന്‍ , സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles