തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി വൈകിയും വ്യാപക മഴയ്ക്ക് സാധ്യത. .ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നിലവില്‍ കോമോറിന് ഭാഗത്തുള്ള ചക്രവാതച്ചുഴി നാളെയോടെ അറബിക്കടലിലേക്ക് എത്തും. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും രൂപപ്പെടും. പിന്നീട് ഇത് ശക്തിപ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും പ്രഭാവത്തില്‍ കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ കേരളത്തില്‍ തുടരും.
കണ്ണൂര്‍, കാസര്‍കോട് ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.വിതുര,പാലോട്, നെടുമങ്ങാട് മേഖലകളില്‍ അഞ്ച് മണിക്കൂറായി കനത്ത മഴ പെയ്യുകയാണ്. വാമനപുരം, നെയ്യാര്‍ നദികളില്‍ ജലനിരപ്പുയര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളറടയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മലവെള്ളപാച്ചില്‍ ഉണ്ടായി. 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ജില്ലയിലും രണ്ട് മണിക്കൂറായി നല്ല മഴയുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എം സി റോഡില്‍ നിലമേല്‍ ഭാഗത്ത് വെള്ളം കയറി. ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വാഹനങ്ങള്‍ മറ്റ് ഇടറോഡുകള്‍ വഴി തിരിച്ചു വിടുകയാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.