കോട്ടയം : ചങ്ങനാശേരി ബൈ പാസിൽ റോഡിന് കുറുകെ ചാടിയ കുട്ടിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച വാഹനം മറിഞ്ഞ് അപകടം. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു . വൈകിട്ട് 6.45 ഓടെ ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങര അമ്പലത്തിനു സമീപമായിരുന്നു അപകടം. വാഹനം വരുന്നത് ശ്രദ്ധിക്കാതെ കുട്ടി റോടിനു കുറുകെ ചാടുകയായിരുന്നു.
Advertisements
കുട്ടി റോഡ് മറികടക്കുന്നത് ശ്രദ്ധയിൽ പെട്ട ജീപ്പ് ഡ്രൈവർ കുട്ടിയെ ഇടിക്കാതിരിക്കാനായി ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം വിട്ട് വണ്ടി മറിയുകയായിരുന്നു. എടത്വായിൽ നിന്നും ജീപ്പ് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകവേയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കുകൾ കൂടാതെ രക്ഷപെട്ടു.
വാഹനം ക്രെയിൻ എത്തിയാണ് ഉയർത്തിയത്.