കുഴിയും ചെളിയും മാലിന്യവും നിറഞ്ഞ് മണര്‍കാട് പഞ്ചായത്തിന്റെ ഹൃദയഭാഗം; റോഡ് തകര്‍ന്നു കിടക്കുന്നത് പഞ്ചായത്തിന്റെ മൂക്കിനു കീഴെ, വീഡിയോ കാണാം

മണര്‍കാട്: മണര്‍കാട് പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടെ കടന്നു പോകുന്ന വണ്‍വേ ബൈപ്പാസ് റോഡിനു സമീപത്തെ റോഡ് ചെളിയും നിറഞ്ഞും കുഴി നിറഞ്ഞും. എല്ലാ വര്‍ഷവും മണര്‍കാട് പള്ളി പെരുന്നാളാകണം, റോഡ് നന്നാക്കണമെങ്കില്‍.

Advertisements

പഞ്ചായത്ത് റോഡ് കുളമായി,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്തിനു മുന്‍ വശത്തുകൂടെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്കും മണര്‍കാട് സ്റ്റാന്‍ഡിലേക്കും പോകുന്ന റോഡാണിത്. ടാറിംഗ് ഇളകിയും കുഴികള്‍ നിറഞ്ഞ് വെളളംക്കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. പാലാ ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങളും യാത്രക്കാരും വണ്‍വേ ബൈപ്പാസില്‍ പ്രവേശിച്ച് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന എളുപ്പമാര്‍ഗമാണിത്. പഞ്ചായത്ത് അധികൃതരുടെ മൂക്കിനു താഴെയാണ് റോഡ് ശോച്യാവസ്ഥയില്‍ തുടരുന്നത്. പഞ്ചായത്തിന്റെ കീഴിലുള്ള റോഡാണെങ്കിലും സമീപവാസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്, കേസിലിരിക്കുന്ന റോഡാണിത്. ടൗണിലെ തിരക്ക് ഒഴിവാക്കുന്നതിനായി ബൈപ്പാസ് റോഡില്‍ നിന്നും കയറി പഞ്ചായത്തിനു മുന്‍വശത്തെ റോഡിലൂടെയാണ് ചെറുവാഹനങ്ങള്‍ കടന്നു പോകുന്നത്.

കുഴികള്‍ നിറഞ്ഞ് വണ്‍വേ റോഡ്,

ഗതാഗത പരിഷ്‌കരണത്തെ തുടര്‍ന്ന്, പഴയ കെ കെ റോഡ് വഴിയാണ് വണ്‍വേ ബൈപ്പാസ് റോഡ് ക്രമീകരിച്ചിരിക്കുന്നത്. ദിനം പ്രതി നിരവധി വാഹനങ്ങളും യാത്രക്കാരും പോകുന്ന റോഡില്‍, കുഴികള്‍ നിറഞ്ഞ നിലയിലാണ്. കുഴിയും കല്ലും നിറഞ്ഞ റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വീഴുന്നതും അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവു കാഴ്ച്ചയാണ്. റോഡിന്റെ വശങ്ങളില്‍ കൈവരികള്‍ സ്ഥാപിക്കാത്തതിനാല്‍, വാഹനങ്ങള്‍ സമീപത്തെ കാനയിലേക്ക് വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്.

മാലിന്യവും തെരുവ് നായകളും

തൂമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണവും ഫിഷ്മാര്‍ട്ട്, വാഹനപാര്‍ക്കിംഗ് സൗകര്യം, മൈതാനം എന്നിവ റോഡിനു സമീപത്തെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ചരക്ക് ലോറികളും മറ്റ് വാഹനങ്ങളും ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്്. പഞ്ചായത്ത് ഓഫീസിനു സമീപത്തായി സ്ഥിതി ചെയ്യുന്ന മാലിന്യ ശേഖരണ സ്ഥലത്ത് ഹരിത കേരളം മിഷന്‍ വഴി ശേഖരിച്ച മാലിന്യങ്ങളും കുന്നുകൂടിയ നിലയിലാണ്. സമീപത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ പലയിടങ്ങളിലായി കുന്നുക്കൂടി കിടക്കുന്ന സ്ഥിതിയാണ്. ഐരാറ്റുനട റോഡരികിലും സമീപ രീതിയില്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ തെരുവ് നായ ശല്യവും വര്‍ദ്ധിച്ചു. രാത്രികാലങ്ങളിലും പകലും പ്രധാന ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൂട്ടത്തോടെയാണ് തെരുവ് നായകള്‍ എത്തുന്നത്. ഇരുചക്രവാഹനയാത്രികരും, കാല്‍നടയാത്രികരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

പ്രതികരണം,

പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്നാണ് റോഡ് നന്നാക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നത്. പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുകൂടെ ചെറുവാഹനങ്ങള്‍ മാത്രം കയറ്റിവിടുന്ന സംവിധാനത്തിലാക്കും. വണ്‍വേ ബൈപ്പാസിലൂടെ ചെറുവാഹനങ്ങളും ബസുകളും കടത്തിവിട്ടശേഷം, വലിയ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാവുംപടി വഴി കെ കെ റോഡില്‍ മണര്‍കാട് എത്തിച്ചേരുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് അധികൃതര്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലേയ്ക്കുള്ള റോഡ് തനതു ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തും. വണ്‍വേ ബൈപ്പാസ് റോഡില്‍, കുഴി ഒഴിവാക്കുന്നതിനായി മക്ക് അടിച്ചിട്ടുണ്ട്. റീടാറംിഗ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

മണര്‍കാട് വണ്‍വേ ബൈപ്പാസ് റോഡില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേയ്ക്ക് പോകുന്ന പ്രവേശനഭാഗത്തെ റോഡ് തകര്‍ന്ന് ചെളിനിറഞ്ഞ നിലയില്‍

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.