കുറുപ്പന്തറ: രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. മാഞ്ഞൂര്‍ വെട്ടിത്തുരുത്തേല്‍ മുരളിയുടെ ഭാര്യ രജനിയാണ് ഡയാലിസിസിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡ് ന്യുമോണിയയും ബാധിച്ച് കാരിത്താസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയെങ്കില്‍ മാത്രമേ രജനിക്ക് മുന്നോട്ട് പോകാനാവൂ. ഓരോ തവണയും 2500 മുതല്‍ 3500 രൂപ വരെ മരുന്നിന് മാത്രം ചിലവാകും.
എല്ലാ ആഴ്ചയും 12000 രൂപയിലധികം കണ്ടെത്തേണ്ട ഗതികേടിലാണ് പെയിന്റിംഗ് തൊഴിലാളിയായ മുരളിയും പതിനെട്ട് വയസ് മാത്രം പ്രായമുള്ള മകന് ബാലമുരളിയും. അമ്മയുടെ ചികിത്സാ ചിലവുകള്‍ കണ്ടെത്തുന്നതിനിടയില്‍ ഉപരിപഠനം പോലും വഴിമുട്ടിയിരിക്കുയാണ് ബാലമുരളിക്ക്. അച്ഛനും മകനും തന്നെയാണ് ആശുപത്രിയില്‍ രജനിക്ക് കൂട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാദിവസവും ജോലിക്ക് പോകാനും ഇരുവര്‍ക്കും സാധിക്കുന്നില്ല. അടച്ചുറപ്പുള്ള വീട് പോലും ഈ കുടുംബത്തിനില്ല. നിലവില്‍ കാരിത്താസ് ഐസിയുവിലാണ് രജനി. ആയതിനാല്‍ സുമനസുകളുടെ സഹായം േതടുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പേര് rejani
ബാങ്ക് പേര് canara bank
ബാങ്ക് സ്ഥലം kanakkary
അകൗണ്ട് നമ്പര്‍ 43602250005033
ഐ എഫ് എസ്. ഇ CNRB0014360
+91 94970 91271