കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം മീഡിയം എൽ.പി. സ്കൂൾ ടീച്ചർ തസ്തികയുടെ ( കാറ്റഗറി നമ്പർ 516/2019) രണ്ടാംഘട്ട അഭിമുഖം ഡിസംബർ ഒന്ന് ,രണ്ട്, മൂന്ന്, 15, 16, 17 തീയതികളിൽ രാവിലെ 9.30 മുതൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
Advertisements