ചരിത്രത്തിലേക്ക് നടന്നു കയറാൻ ദമ്പതികൾ ; സൈക്കിൾ യാത്രയ്ക്ക് ശേഷം ജീവിതത്തിന്റെ പുതിയ സന്ദേശവുമായി ബെന്നി കൊട്ടാരത്തിൽ ; പള്ളിക്കത്തോട്ടിലെ ദമ്പതികൾ ഡിസംബർ ഒന്നിന് ആരംഭിക്കുന്നത് ചരിത്ര യാത്ര

പള്ളിക്കത്തോട് : നടന്നു തീർക്കുവാനൊരുങ്ങുന്ന വഴികളിൽ ചരിത്രം എഴുതി ചേർക്കാൻ അവർ യാത്ര തുടങ്ങുകയാണ്. പള്ളിക്കത്തോട്ടിലെ മധ്യവയസ്കരായ ദമ്പതികളാണ് താരങ്ങൾ. ലക്ഷ്യം കന്യാകുമാരി മുതൽ കശ്മീർ വരെയും തിരിച്ചു കന്യാകുമാരി വരെയും നടന്ന് തീർത്ത ദമ്പതികളായി അടയാളപ്പെടുത്തുക എന്നത് തന്നെ. പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നി (54) എന്ന സൈക്കിൾ ബെന്നിയും ഭാര്യ മോളി(45) യുമാണ് ഈ വ്യത്യസ്തമായ ലക്ഷ്യത്തോടെ ചരിത്രം രചിക്കാൻ ഒരുങ്ങുന്നത്. “വോക്കിങ് ഇന്ത്യൻ കപ്പിൾ’ എന്നു പേരിട്ട ഈ യാത്ര ലക്ഷ്യത്തിലെത്തി യാൽ ഈ ദൂരം നടന്ന് താണ്ടിയ ദമ്പതികൾ എന്ന റെക്കോർഡിൽ ഇരുവരും ഇടം പിടിക്കും.

Advertisements

യാത്രാ ലക്ഷ്യം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിസംബർ ഒന്നിന് കന്യാകുമാരിയിൽനിന്ന് 8 മാസം നീളുന്ന യാത്ര ആരംഭിക്കും. വോക്കിങ് ഇന്ത്യൻ കപ്പിൾ യാത്രയ്ക്കൊരുങ്ങുന്ന കൊട്ടാരത്തിൽ ബെന്നിയുടെയും മോളിയുടെയും വിവാഹം കഴിഞ്ഞു 19 വർഷം കഴിഞ്ഞെങ്കിലും ഇരുവർക്കും കുട്ടികളില്ല. അത് കൊണ്ട് തന്നെ പരസ്പരം താങ്ങും തണലുമാവുക എന്ന സന്ദേശവുമായാണ് വോക്കിങ് ഇന്ത്യൻ കപ്പിൾ എന്ന ആശയവുമായി ഇവർ പുതിയ യാത്രയ്ക്ക് തുടക്കമിടുന്നത്. നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലെത്തിക്കുക എന്നതും ഈ ദമ്പതികളുടെ ലക്ഷ്യമാണ്.

ബെന്നിയുടെ സൈക്കിൾ യാത്ര

സൈക്കിളിൽ 2 തവണ ഇന്ത്യ കറങ്ങിയിട്ടുണ്ട് ബെന്നി കൊട്ടാരത്തിൽ എന്ന സൈക്കിൾ ബെന്നി.
ആന്ധ്രപ്രദേശിൽ അധ്യാപകരായിരുന്നു ബെന്നിയും ഭാര്യ മോളിയും. കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്ക് തിരിച്ചു. നാട്ടിലെത്തിയപ്പോൾ ബെന്നിക്കു ലഭിച്ചത് സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജോലി.ആശുപത്രിയി ജോലിക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ യുവാക്കളുടെ മരണങ്ങൾക്ക് കൂടുതൽ കാരണമാകുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ ബെന്നി യുവാക്കൾക്ക് പ്രചോദനമാകാൻ സൈക്കിൾ യാത്ര എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. 2019 ൽ കേരളം മുതൽ കശ്മീർ വരെയും തിരിച്ചുമുള്ള സൈക്കിൾ സവാരി 58 ദിവസം വരെ നീണ്ടു. ഈ വർഷം ആദ്യം നേപ്പാൾ, മ്യാൻമർ അതിർത്തി വരെ 68 ദിവസം നീണ്ട മറ്റൊരു സൈക്കിൾ യാത്രയും ബെന്നി നടത്തി. സൈക്കിളിൽ ആദ്യം കേരളം മുതൽ കാശ്മീർ വരെ യാത്ര നടത്തിയ ഏറ്റവും പ്രായം ചെന്ന ആൾ എന്ന നേട്ടവും ബെന്നി സ്വന്തമാക്കിയിട്ടുണ്ട്.

താണ്ടാൻ ഉള്ളത് പുതു ചരിത്രം

വോക്കിങ് ഇന്ത്യൻ കപ്പിൾ എന്ന ആശയവുമായി ഇരുവരും നടക്കാനിറങ്ങുന്നത് തങ്ങളുടെ ജീവിതത്തിന്റെ പാതി വഴിയിൽ. ഇരുവരും മധ്യവയസ്കരാണ് ജീവിതത്തിൽ തനിച്ചായവർ നാടിന് നൽകുന്നത് ജീവിതത്തിന്റെ പുതു സന്ദേശം. ഒറ്റയ്ക്കായാലും ജീവിതം ആസ്വദിക്കണമെന്ന സന്ദേശമാണ് സമൂഹത്തിന് മുന്നിൽ ബെന്നിയും മോളിയും സമ്മാനിക്കുന്നത്. മൊബൈൽ ഫോണുകളിൽ ജീവിതം ആസ്വദിച്ച് അദ്വാനിക്കുവാൻ മടിക്കുന്ന പുതു തലമുറയ്ക്ക് ബെന്നിയും മോളിയും പുതു ചരിത്രവും മാതൃകയും രചിക്കുകയാണ്.

വോക്കിങ് ഇന്ത്യൻ കപ്പിൾസ് എന്ന യുട്യൂബ് ചാനലിൽ വിഡിയോ ലഭ്യമാണ്.

Hot Topics

Related Articles