കോട്ടയം ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പൈക, മീനടം, മണർകാട്, കോട്ടയം സെൻട്രൽ, ചങ്ങനാശേരി, പള്ളിക്കത്തോട്, പുതുപ്പള്ളി, കോട്ടയം ഈസ്റ്റ് വൈദ്യുതി സെക്ഷന്റെ പരിധിയിലെ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന കപ്പിലിക്കുന്ന്,കാളചന്ത എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. മീനടം സെക്ഷൻ പരിധിയിൽ തോട്ടക്കാട് ഹോസ്പിറ്റൽ, കുരുവികാട് ട്രാൻസ്ഫോർമർ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ഗുഡ്‌ന്യൂസ്, പുളിമൂട്, പൂപ്പട, തടത്തിമാക്കൽ പടി, സോന, കുഴി പുരയിടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്തക്കടവു, ജില്ലാ ആശുപത്രി, ചെല്ലിയൊഴുക്കം, ബസേലിയോസ്, ഗുഡ് ഷെപ്പേർഡ് എന്നീ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എസ്.ബി.എച്ച്.എസ്, എസ്.ബി.എച്ച്.എസ് ഗ്രൗണ്ട് , റിലയൻസ് , സഞ്ജീവനി , ക്രൈസ്റ്റ് നഗർ , ചൂളപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ കാഞ്ഞിരമറ്റം, ഇടിയാകുന്ന്, കിടാക്കുഴി,ആലുങ്കൽ തകിടി, തോക്കാട് ,പാറശ്ശേരി, മൈങ്കണ്ടം, സത്യനാഥ അമ്പലം ഭാഗങ്ങളിൽ 8.30 മുതൽ 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തലപ്പാടി, എസ്.എം.ഇ നമ്പർ 1, പെരുങ്കാവ് നമ്പർ:1, ചാലുങ്കൽ പടി ട്രാൻസ്‌ഫോമറുകളിൽ ഭാഗികമായും സെമിനാരി ട്രാൻസ് ഫോമറിൽ നാളെ രാവിലെ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഇരയിൽ കടവ്, ബാലരമ, ഐശ്വര്യ നഗർ, കൊപ്രത്തമ്പലം, ശവക്കോട്ടത്തറ, ഓങ്കാരേശ്വരം, അശ്വതിപുരം ഭാഗങ്ങളിൽ
വൈദ്യുതി തടസ്സപ്പെടും

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.