കോട്ടയം : രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിക്ക് വിജയം. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് 40 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടിൽ എൽഡിഎഫിലെ ഒരു വോട്ട് അസാധുവായി.
ഈ മികച്ച വിജയത്തിൽ എല്ലാവർക്കും നന്ദി : ജോസ് കെ മാണി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവർത്തകരോടും നന്ദി പറയുന്നുവെന്ന് ജോസ് കെ.മാണി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിട്ട് എത്തിയ ജോസ് കെ മാണി
യുഡിഎഫ് വിട്ട് എൽഡിഎഫിൽ എത്തിയ സാചര്യത്തിലായിരുന്ന ജോസ് കെ മാണി നേരത്തെ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസിന് തന്നെ സീറ്റ് നൽകാൻ മുന്നണി തീരുമാനിച്ചത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റിന്റെ കാലാവധി 2024 ജൂലായ് 1 വരെയാണ്. കഴിഞ്ഞ ജനുവരി 11നായിരുന്നു ജോസ് കെ മാണി രാജ്യസഭാ അംഗത്വം രാജിവച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ജോസ് കെ മാണിയ്ക്ക് പുറമെ സ്റ്റീഫൻ ജോർജ് ഉൾപ്പെടെയുള്ള പേരും ഉയർന്ന് കേട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം നവംബർ 16നായിരുന്നു.
അന്ന് എൽജെഡി ഇന്ന് കേരള കോൺഗ്രസ് എം
നേരത്തെ സമാന സാഹചര്യത്തിലായിരുന്നു രാജ്യസഭാ സീറ്റ് ഇടതുമുന്നണി എൽജെഡിയ്ക്ക് നൽകിയത്. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ തങ്ങളുടെ രാജ്യസഭാ സീറ്റ് എൽജെഡി രാജിവെച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് വന്നപ്പോൾ എൽജെഡിയ്ക്ക് തന്നെ മുന്നണി സീറ്റ് നൽകി. ഇതിന് സമാനമാണ് നിലവിലെ സാഹചര്യവും കാലാവധി പൂർത്തിയാകാൻ വർഷങ്ങൾ ബാക്കിയിരിക്കെ ആയിരുന്നു ജോസ് കെ മാണി രാജിവെച്ചത്. അതുകൊണ്ട് തന്നെയാണ് ഈ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ നൽകുവാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.