‘മറ്റെല്ലാം മറന്നേക്കുക, ബാലണ്‍ ഡി ഓര്‍ മെസിയുടേതാണ്, കളിക്കുന്ന കാലത്തോളം രാജകീയ പുരസ്‌കാരത്തിന് അര്‍ഹനായ ഫുട്‌ബോള്‍ ഇതിഹാസം’; ഏഴാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസി

സ്‌പോര്‍ട് ഡെസ്‌ക്, ജാഗ്രത ന്യൂസ് ലൈവ്

Advertisements

പാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഫുട്ബോളിലെ ഏറ്റവും രാജകീയമായ പുരസ്‌കാരമായാണ് ബാലന്‍ ദി ഓര്‍ കണക്കാക്കപ്പെടുന്നത്. അവസാന പട്ടികയില്‍ ഉണ്ടായിരുന്ന ജോര്‍ഗിനോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരെ പിന്തള്ളിയാണ് ലയണല്‍ മെസി വീണ്ടും ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയത്. വനിതകളുടെ ബാലന്‍ ദി ഓര്‍ സ്പെയിന്റെ ബാഴ്സലോണ താരം അലക്സിയ പുട്ടേല്ലാസ് സ്വന്തമാക്കി. കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള പ്രത്യേക പുരസ്‌കാരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി നേടി. മികച്ച യുവതാരം സ്പാനിഷ് ഫുട്ബോളറായ പെഡ്രി ഗോണ്‍സാലസാണ്. ക്ലബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെല്‍സി നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏറ്റവും അവസാനം 2019 ലും ബാലന്‍ ദി ഓര്‍ നേടിയത് മെസിയായിരുന്നു. അഞ്ച് തവണ പുരസ്‌കാരത്തിന് അര്‍ഹനായ ക്രിസ്റ്റാനോ റൊണാള്‍ഡോ ഇത്തവണ അവസാന മൂന്നില്‍ എത്തിയില്ല എന്ന പ്രത്യേകത ഇത്തവണ ഉണ്ടായിരുന്നു. ബാഴ്സ വിട്ട് പി എസ് ജിയിലെത്തിയ മെസി ബാഴ്സയിലെ അവസാന സീസണില്‍ 30 ഗോള്‍ നേടിയിരുന്നു. 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോപ്പ കപ്പ് നേടിയ അര്‍ജന്റ്ീന ടീമിലും മെസിയുണ്ടായിരുന്നു. ഫ്രാന്‍സ് ഫുട്ബോള്‍ ആണ് പുരസ്‌കാരം നല്‍കുന്നത്. കൊവിഡ് കാരണം കഴിഞ്ഞ തവണ പുരസ്‌കാരം നല്‍കിയിരുന്നില്ല.

അവസാന നിമിഷം വരെ ഉദ്വേഗം നിറച്ചാണ് ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നത്. ബാഴ്സലോണയിലും പിഎസ്ജിയിലും വലിയ നേട്ടം അവകാശപ്പെടാനില്ലെങ്കിലും ഗോള്‍ വേട്ടയില്‍ മെസി പിന്നിലായിരുന്നില്ല. ബാഴ്സയില്‍ കഴിഞ്ഞ സീസണില്‍ 30 ഗോള്‍ കണ്ടെത്തിയ മെസി കോപ്പ ഡെല്‍റെ കിരീടം കൊണ്ട് തൃപ്തിപ്പെട്ടു. എന്നാല്‍ അര്‍ജന്റീന ജേഴ്സിയിലെ ആദ്യ അന്താരാഷ്ട്ര കിരീടം കോപ്പ അമേരിക്കയിലൂടെ മെസി നേടിയത് ഈ വര്‍ഷമാണ്. കഴിഞ്ഞ പന്ത്രണ്ട് എഡിഷനുകളില്‍ മെസിയും റൊണാള്‍ഡോയുമല്ലാതെ ഒരേയൊരു താരം മാത്രമേ ബാലന്‍ ഡി ഓര്‍ നേടിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

‘മറ്റെല്ലാം മറന്നേക്കുക, ബാലണ്‍ ഡി ഓര്‍ മെസിയുടേതാണ്. മെസി ഫുട്‌ബോള്‍ ലോകത്തിന്റെ ഉന്നതികളില്‍ തുടര്‍ന്നു കളിക്കുന്നിടത്തോളം കാലം മറ്റൊരു താരവും ബാലണ്‍ ഡി ഓര്‍ നേടാന്‍ കഴിയില്ല. മെസി അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും മികച്ച താരമാണ്, ഒരുപക്ഷെ ചരിത്രത്തിലെ തന്നെയും.’ മാഡ്രിഡ് കേന്ദ്രമാക്കിയുള്ള മാധ്യമമായ മാര്‍ക്ക എഴുതി.

Hot Topics

Related Articles