ഏറ്റുമാനൂർ കാട്ടാത്തിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി
ഏറ്റുമാനൂർ: കുറുവാ സംഘ ഭീതിയും, വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത് പരിഭ്രാന്തി പടർത്തി. കഞ്ചാവ് മാഫിയ സംഘം അടക്കി വാഴുന്ന കാട്ടാത്തിയിലാണ്, ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത്. ഇതിനു പിന്നാലെയാണ് ഈ ഇറങ്ങിയോടിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം ശ്കതമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കാട്ടാത്തിയിലെ ആളൊഴിഞ്ഞ വീട്ടിൽ ആളനക്കം കേട്ടത്. തുടർന്നു പ്രദേശവാസികൾ രംഗത്ത് എത്തുകയായിരുന്നു. ഇതോടെ വീട്ടിനുള്ളിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടുകയായിരുന്നു. ഇത്തരത്തിൽ ഇറങ്ങിയോടിയവർക്കു പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും, പ്രശ്‌നക്കാരെ കണ്ടെത്താൻ സാധിച്ചില്ല. കാട്ടാത്തി പ്രദേശത്ത് മുൻപ് കഞ്ചാവ് മാഫിയ സംഘം സജീവമായിരുന്നു. ഇത്തരത്തിൽ കഞ്ചാവ് സംഘം തമ്പടിക്കുന്ന സ്ഥലത്താണ് ഇപ്പോൾ രണ്ടു പേരെ ദുരൂഹ സാഹചര്യത്തിലാണ് കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രദേശമാകെ അരിച്ചു പെറുക്കിയെങ്കിലും. ഇതുവരെയും സംഘത്തെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. എന്നാൽ, ആളൊഴിഞ്ഞ വീട്ടിൽ നിന്നും ഓടിപ്പോയ സംഘം കുറുവാ സംഘമാണ് എന്ന് ഉറപ്പിക്കാനാവില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ പറഞ്ഞു. ഇവിടെ കണ്ടെത്തിയത് കുറുവാ സംഘത്തെയാണ് എന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണം നടത്തരുതെന്നും പൊലീസ് സംഘം പറയുന്നു.
ഇതിനിടെ പേരൂർ ഭാഗത്തും കുറുവാ സംഘത്തെ കണ്ടതായി വ്യാജ പ്രചാരണം ഉണ്ടായി. കൃത്യമായ തെളിവുകളൊന്നുമില്ലാതെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പേരൂർ പ്രദേശത്തും നാട്ടുകാരുടെയും, പൊലീസിന്റെയും തിരച്ചിൽ സംഘം സജീവമായിട്ടുണ്ട്.