മമ്മൂട്ടിയുടെ “ആ ശ്വാസം ” ഇനി കോട്ടയത്തും : അനിവാര്യമായ പദ്ധതി എന്ന് മാർ ദീയസ് കൊറോസ്

പള്ളിക്കത്തോട് : നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓക്സിജൻ കോൺസൻട്രെറ്റർ വിതരണ പദ്ധതിയായ “ആശ്വാസം ” കോട്ടയം ജില്ലയിലും വിതരണം ആരംഭിച്ചു.  ആശ്വാസം പദ്ധതിയുടെ ജില്ലാ തല വിതരണ ഉത്ഘാടനം കൂരോപ്പട കൂവപൊയ്ക ചെറുപുഷ്പ ആശ്രമത്തിൽ വെച്ച് മലങ്കര ഓർത്തഡോൿസ്‌ സഭ കോട്ടയം ഭദ്രാസന അധിപൻ യൂഹാനോൻ മാർ ദീയസ് കൊറോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. 

Advertisements

കോവിഡ് സൃഷ്‌ടിച്ച പ്രത്യേക ആരോഗ്യഅവസ്ഥ കൂടുതൽ ആളുകളിൽ ശ്വാസ കോശ രോഗങ്ങൾ ഉൾപ്പെടെഉള്ള അവസ്ഥകൾ സൃഷ്ടിച്ചതായി മാർ ദീയസ് കൊറോസ് പറഞ്ഞു. ഈ സാഹചര്യം കൊണ്ട് തന്നെ ഓക്സിജൻ കോൺസന്ട്രെറ്ററുകളുടെ പ്രസക്തി വർധിപ്പിച്ചിരിക്കുകയാണ്. പാലിയേറ്റിവ് കെയർ ആവശ്യമുള്ള കിടപ്പ് രോഗികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മെത്രാപോലീത്ത പറഞ്ഞു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കേരളം ഏറെ ആദരവോടു കൂടിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ അധ്യക്ഷനായിരുന്നു. മമ്മൂട്ടിയുടെ പി. ആർ. ഒ യും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ ഡയറക്ടറുമായ റോബർട്ട് കുര്യാക്കോസ് , കൂവപൊയ്ക ചെറുപുഷ്പ ആശ്രമം ഡയറക്ടർ ഫാ. സോണി വെട്ടികാലായിയിൽ, ഫാ സെബാസ്റ്റ്യൻ പേരുനിലം,ഫാ. അലക്സ് തോമസ് നാഴൂരിമറ്റം, സിസ്റ്റർ മേഴ്സി, സിസ്റ്റർ എമിലി,ജോസഫ് വെള്ളിയാമറ്റം, പ്രകാശ് ജോസഫ് നരിമറ്റം,എന്നിവരും ചടങ്ങിൽ സംസാരിച്ചു.

 പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി രൂപതകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആതുരാലയങ്ങൾക്ക് വേണ്ടി എത്തിച്ചേർന്നവരും കൂവപൊയ്ക ചാരിറ്റബിൾ ട്രസ്റ്റ്, വെള്ളിയാമറ്റം പാലിയേറ്റീവ് സെന്റർ, പിറവം പെരുവ പ്രശാന്തി സെന്റർ, തുടങ്ങിയ സന്നദ്ധ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആദ്യ ഘട്ടത്തിൽ ഉപകരണങ്ങൾ ഏറ്റു വാങ്ങി.

മുപ്പതു മെഷീനുകൾ ആണ് ഒന്നാം ഘട്ടത്തിൽ ജില്ലയിൽ ലഭ്യമാക്കുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.