പണിതിട്ടും പണിതിട്ടും പണിതീരാത്ത കുര്യനാട് പാവയ്ക്കൽ ഗവ സ്ക്കൂൾ

കുറവിലങ്ങാട് : വിദ്യാലയങ്ങൾ തുറക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
കുര്യനാട് പാവയ്ക്കൽ ഗവ എൽ.പി. സ്കൂളിലെ കുട്ടികൾക്കു ഒരു ചോദ്യമേയുള്ളൂ. ഇത്തവണ എവിടെരുന്ന് പഠിക്കും. ക്ലാസ്മുറികൾ പ്രവർത്തിക്കേണ്ട പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ച അവസ്ഥയിൽ…
6 മാസം കൊണ്ടു പുതിയ കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. പക്ഷേ 2022 ജനുവരിയിൽ ആരംഭിച്ച നിർമ്മാണ ജോലികൾ എവിടെയും എത്തിയിട്ടില്ല.

Advertisements

ശതാബ്ദി ആഘോഷിച്ച പാവയ്ക്കൽ ഗവ എൽപി സ്കൂളിന്റെ ദശാബ്ദങ്ങൾ പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചു മാറ്റിയത്. പുതിയ മന്ദിരത്തിനു ഫണ്ടും അനുവദിച്ചു. 2022 ജനുവരിയിൽ നിർമ്മാണം ആരംഭിച്ചു. കെട്ടിടത്തിന്റെ പ്രാഥമിക ജോലികൾ പൂർത്തിയായി. ഇതിനു ശേഷം കരാറുകാരനു പണം ലഭിച്ചില്ല. അതോടെ നിർമ്മാണം മുടങ്ങി. സ്കൂളിന്റെ ഭാഗമായ മറ്റൊരു കെട്ടിടം കൂടിയുണ്ട്. ഇവിടെ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളും പ്രവർത്തിക്കാനുള്ള സ്ഥല സൗകര്യം ഇവിടെയില്ല. കഴിഞ്ഞ അധ്യയന വർഷം വാടക കെട്ടിടത്തിലാണ് ക്ലാസുകൾ നടത്തിയത്. ഇത്തവണ എന്തു ചെയ്യുമെന്നു അധ്യാപകർക്കും നാട്ടുകാർക്കും അറിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാടക കെട്ടിടം ഉണ്ട്. പക്ഷേ എംസി റോഡ് മുറിച്ചുകടന്നു വേണം അവിടെ എത്താൻ. ചെറിയ കുട്ടികൾക്കു റോഡ് കടക്കുക എളുപ്പമല്ല. മാത്രമല്ല ഉച്ചഭക്ഷണം കഴിക്കാൻ പഴയ കെട്ടിടത്തിൽ എത്തുകയും വേണം. ഫണ്ട് അനുവദിച്ചു കെട്ടിട നിർമ്മാണം വേഗത്തിലാക്കണമെന്നാണ് നാടിന്റെ ആവശ്യം.

കെട്ടിട നിർമ്മാണം ഒന്നര വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്… അധികൃതർ അടിയന്തര നടപടി എടുക്കണമെന്ന്
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തംഗം സാബു അഗസ്റ്റിൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.