ജാഗ്രതാ ന്യൂസ്
അലേർട്ട്
കോട്ടയം : കോട്ടയം നഗരമധ്യത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഇറങ്ങി പൊലീസ് ഒന്ന് തപ്പിയാൽ നിരവധി ക്രിമിനൽ കേസ് പ്രതികളെ വലയിൽ കിട്ടും. പോക്കറ്റടിയും പിടിച്ചു പറിയും മുതൽ പെൺ വാണിഭത്തിന് വരെ ഓട്ടോ ഒരു മറയാക്കിയ ഒരു പറ്റം ക്രിമിനലുകളാണ് ഇപ്പോൾ ഓട്ടോറിക്ഷയുടെ മറവിൽ സാധാരണക്കാരെ കൊള്ളയടിക്കുന്നത്. അഴിഞ്ഞാടുന്ന അക്രമികളെ അടക്കിനിർത്താൻ പൊലീസും ഒരുമ്പെടാത്തതിനാൽ , ക്രിമിനൽ സംഘത്തിന് ഇത് കൊയ്ത്തുകാലം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ , അമിത കൂലി വാങ്ങിയതിന് ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടി താക്കീത് ചെയ്ത ഓട്ടോ ഡ്രൈവറാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബി.എം.എസ് യൂണിയൻ ഭാരവാഹി എന്ന് കൂടി അറിയുമ്പോൾ , കോട്ടയത്തെ ഓട്ടോക്കാരെന്ന് കേട്ടാൽ ഞെട്ടാത്തവർ കുറവായിരിക്കും. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകനോട് അമിത കൂലി ചോദിക്കുകയും, ഇതിനെ ചോദ്യം ചെയ്തപ്പോൾ അസഭ്യം പറയുകയും മർദ്ദിക്കാൻ ഓടിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ജാഗ്രതാ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനലുകളായ ഓട്ടോ ഡ്രൈവർമാരുടെ പട്ടിക കിട്ടിയത്.
വധശ്രമവും , പിടിച്ച്പറിയും , കഞ്ചാവ് കച്ചവടവും , പെൺവാണിഭവും അടക്കം 27 ഓളം കേസുകളിൽ പ്രതിയാണ് അമ്മിണി ബാബു. ഇയാൾ കോട്ടയം കെ.എസ്.ആർ.ടി.സി കേന്ദ്രീകരിച്ചാണ് ഇടപാടുകൾ മുഴുവൻ നടത്തുന്നത്. പ്രധാനമായും അനാശാസ്യ സംഘാംഗങ്ങളായ സ്ത്രീകളുടെ ഓട്ടമാണ് ഇയാൾ എടുക്കുന്നത്. ഇത്തരം ഓട്ടം കിട്ടാത്ത സാഹചര്യത്തിൽ ഓട്ടോയിൽ കയറുന്ന സാധാരണക്കാരാകും ഇര. വായിൽ തോന്നുന്ന നിരക്ക് പിടിച്ച് വാങ്ങും. കൂലി കൂടുതൽ കൊടുത്തില്ലെങ്കിൽ ജീവന് പോലും ഭീഷണിയും ഉണ്ടാകാം.
കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ബി.എം.എസ് യുണിയന്റെ ഭാരവാഹിയെ കഴിഞ്ഞ ദിവസമാണ് അമിത കൂലി ഈടാക്കിയതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും പൊലീസ് പിടികൂടിയത്. അമിത കൂലി ഈടാക്കിയതായി പരാതി ഉയർന്നെങ്കിലും പരാതിക്കാരൻ കേസുമായി മുന്നോട്ട് പോകാതിരുന്നതിനാൽ പൊലീസിന് തുടർ നടപടി സ്വീകരിക്കാൻ പൊലീസിന് സാധിച്ചില്ല. ഇതിനിടെ കഴിഞ്ഞ ദിവസം മറ്റൊരു ഓട്ടോ ഡ്രൈവറെ മദ്യ ലഹരിയിൽ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഓട്ടോറിക്ഷ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
ഇതിനിടെ, കോട്ടയം വെസ്റ്റ് പൊലീസ് കാപ്പ ചുമത്തി ജയിലിൽ അടച്ച , ഷംനാസ് എന്ന ഗുണ്ട കഴിഞ്ഞ ദിവസം ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇയാൾ അടുത്ത ദിവസം മുതൽ ഓട്ടോ ഓടിക്കാനായി എത്തും എന്ന വിവരം ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിട്ടുണ്ട്. കോട്ടയത്തെ നല്ലവരായ ഓട്ടോ ഡ്രൈവർമാർക്ക് പോലും ചീത്തപ്പേര് ഉണ്ടാക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രിമിനൽ ഓട്ടോക്കാരുടെ പ്രവർത്തനം.