‘കുട്ടികൾക്കു മുൻപിലെ നഗ്നതാ പ്രദർശനം’ : രഹ്ന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി. രഹ്ന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ് റദ്ദാക്കിയത്.

Advertisements

പോക്സോ, ഐ ടി ആക്ട് പ്രകാരം, നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പ് പ്രകാരവുമാണ് കേസ് എടുത്തിരുന്നത്.

തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് വിഷയത്തിൽ പൊലീസില്‍ പരാതി നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.