കോട്ടയം: വാഹനാപകടത്തില്‍ മരിച്ച നടൻ കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടയ്ക്കാട് റീഫോര്‍മിഡ് ആഗ്ലിക്കൻ ചര്‍ച്ച് ഓഫ് ഇന്ത്യ ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്കാരം. വാകത്താനത്തെ വീട്ടിൽ എത്തിച്ച മൃതദേഹം വീട്ടിൽ തന്നെ പൊതു ദർശനത്തിന് വച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് ഇവിടെ അന്തിമോപചാരണം അർപ്പിക്കുന്നതിനായി എത്തിച്ചേർന്നത്. തുടർന്ന്, വീട്ടിൽ നിന്നും ഞാലിയാകുഴിയിൽ മകൻ പഠിക്കുന്ന സ്കൂളിൽ പൊതു ദർശനം നടത്തി. സ്കൂളിലെ പൊതുദർശനത്തിന് ശഷം പള്ളിയുടെ പാരിഷ് ഹാളിൽ നാട്ടുകാർക്കായി പൊതുദർശനം നടത്തും. തടർന്നാകും സംസ്കാരം നടത്തുക.
സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ മിമിക്രി, സിനിമാ, സാംസ്കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് എത്തുന്നത്. ഇന്നലെ പുലര്‍ച്ചെ തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവര്‍ ഉല്ലാസിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.