ആലപ്പുഴ : സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിത വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുന്നതിനുവേണ്ടി വൈ എം സി എ പോലുള്ള സംഘടനകള്‍ മുന്നോട്ടുവരണമെന്ന് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ റവ. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ. എടത്വ വൈ എം സി എ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. വയോജങ്ങളെയും മാരകരോഗികളെയും സമൂഹത്തോട് ചേര്‍ത്തുനിര്‍ത്താന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷത വഹിച്ചു. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ത്തോമ്മാ മെത്രാപ്പോലീത്തന്‍ സെക്രട്ടറി റവ. കെ ഇ ഗീവര്‍ഗീസ്, ആനപ്രമ്പാല്‍ മാര്‍ത്തോമ്മാ ഇടവക സഹവികാരിമാരായ റവ. മാത്യു കെ ചാണ്ടി, റവ. സിബു പള്ളിച്ചിറ, എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, വൈഎംസിഎ രക്ഷാധികാരി ജീമോന്‍ പടവുപുരക്കല്‍, സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഈപ്പന് കെ. ഈപ്പന് കരിമ്പറമ്പില്‍, ട്രഷറര്‍ സാജന് ജോര്‍ജ് വെട്ടുപറമ്പില്‍, സോജന് സെബാസ്റ്റ്യന്‍ കണ്ണന്തറ, സജി ആശാരൂപറമ്പില് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 65 വിദ്യാര്‍ത്ഥികള്‍ക്ക് മെമന്റോ നല്കി ആദരിച്ചു.