അമ്മയും, അമ്മായിമ്മയും തമ്മിൽ നിരന്തരം വഴക്ക്: ബംഗളൂരിൽ “അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളിയിലാക്കി മകൾ”; കൂടെ അച്ഛന്റെ ചിത്രവും

ബം​ഗളൂരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി മകൾ പൊലീസിൽ കീഴടങ്ങി. ബെംഗളൂരു മിക്കോ ലേ ഔട്ടിലെ അപ്പാർട്ട്മെന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. 70-കാരിയായ ബിവാ പോൾ ആണ് മരിച്ചത്. സംഭവത്തിൽ മകൾ സോനാലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ പോലീസിൽ എത്തി കീഴടങ്ങുകയായിരുന്നു.

Advertisements

അമ്മയും ഭർതൃമാതാവും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നെന്നും ബഹളം സഹിക്കാൻ വയ്യാതെയാണ് ഇത് ചെയ്തതെന്ന് സോനാലി സെൻ പോലീസിന് മൊഴി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമ ബംഗാൾ സ്വദേശിയായ സൊനാലി ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു. അമ്മയ്ക്കും ഭർത്താവിനും ഓട്ടിസം ബാധിച്ച മകനും ഭർതൃമാതാവിനും ഒപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇന്നലെ അർദ്ധരാത്രിയോട് അമ്മയും ഭർതൃമാതാവും തമ്മിൽ വഴക്ക് ഉണ്ടായപ്പോൾ അമ്മ സ്ലീപിം​ഗ് പീൽസ് കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇത് കേട്ട് ക്ഷുഭിതയായ താൻ അമ്മക്ക് സ്ലീപ്പിം​ഗ് പീൽസ് നൽകിയെന്നും 20 എണ്ണം നൽകിയിട്ടും മരിച്ചില്ല എന്ന് കണ്ട് ഷോൾ കൊണ്ട് കഴുത്തു മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് സൊനാലി പറഞ്ഞു.

യുവതി തന്നെയാണ് മൃതദേഹം ട്രോളിബാ​ഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തിയത്. അമ്മയെ താൻ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് സോനാലി സെൻ പൊലീസിനോട് സമ്മതിച്ചിരുന്നു.

അമ്മയുടെ മൃതദേഹത്തോടൊപ്പം പെട്ടിയിൽ അച്ഛന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കൂടി വച്ചാണ് പോലീസിൽ ഇവർ കീഴടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.