പൂമല: തൃശൂര്‍ ജില്ലയിലെ പൂമല പള്ളിയിൽ
ജീവിച്ചിരിക്കുന്ന ഇടവക വിശ്വാസികള്‍ക്ക് കൂട്ട മരണ കുർബാന നടത്തി വികാരി. വൈദികന് മരണ കുര്‍ബാന ചൊല്ലിയതിന്റെ 21ാം ദിവസം ആചരിച്ച് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇടവകയിലെ ദേവാലയ സംരക്ഷണ സമിതി.
ദേവാലയത്തില്‍ വികാരി ഫാ. ജോയ്സണ്‍ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന ചൊല്ലിയത്. പെന്തക്കുസ്താ നാളിലായിരുന്നു ഇടവകക്കാര്‍ക്കായുള്ള കൂട്ട മരണക്കുര്‍ബാന.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ പള്ളി നിര്‍മ്മിച്ചതിന്റെ കണക്കുകള്‍ വിശ്വാസികള്‍ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിര്‍പ്പുകളുമാണ് ഇടവകയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികള്‍ സമരം നടത്തിയിരുന്നു.
പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തില്‍ നിന്നും വിശ്വാസികള്‍ പിന്മാറിയതെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായിരുന്നില്ല. വൈദികന് തന്റെ പ്രവര്‍ത്തികളെ ന്യായീകരിച്ചും വിശ്വാസികളെ ബോധപൂർവ്വം തമ്മിലടിപ്പിക്കാൻ പരിശ്രമിച്ചും രൂപതയേയും ധിക്കരിച്ച് തുടരുകയുമാണ്.
പൂമല പള്ളിയുടെ മുന്നിൽ വിശ്വസികൾ കരിങ്കൊടി സ്ഥാപിച്ചു. തുടർന്ന് ദേവാലയ സംരക്ഷണ സമിതി പ്രതിനിധിയോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തുകയും, മരണ കുർബാനയുടെ 41ആം നാൾ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ രീതിയിൽ ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.