ആലപ്പുഴ : എടത്വ പഞ്ചായത്ത് അംഗം ജോലി തേടി വിദേശത്തേയ്ക്ക് പോയതോടെ തലവടി 13-ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിന് കളമെരുങ്ങി. പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച വിശാഖ് കെ പി ജോലി തേടി വിദേശത്തേയ്ക്ക് പോയതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2022 ആഗസ്റ്റ് 30 ന് ശേഷം പഞ്ചായത്ത് അംഗം യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ 12 ന് അവധി അപേക്ഷ നല്‍കിയെങ്കിലും ഭരണ സമതി നിരസിച്ചിരുന്നു. കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം തുടര്‍ച്ചയായി പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് പാഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുന്ന വിവരം രജിസ്റ്റര്‍ കത്ത് മുഖേനയും ദൂതന് വഴിയും വിശാഖ് കെ പിയുടെ വീട്ടില്‍ എത്തിച്ചു.
2022 ആഗസ്റ്റിന് ശേഷം മൂന്ന് മാസങ്ങളിലായി നടന്ന ഒന്‍പത് പഞ്ചായത്ത് കമ്മറ്റിയില്‍ ഹാജരാകാതിരുന്ന വിശാഖ് അവധി ദീര്‍ഘിപ്പിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 12 ന് ഈ-മെയില്‍ മുഖേന കത്ത് നല്‍കിയിരുന്നു. എന്നാല്‍ എന്നു മുതല്‍ എത്രകാലം വരെ അവധി നല്‍കണമെന്ന് ഈ-മെയിലില്‍ സൂചിപ്പിക്കാത്തതിനെ തുടര്‍ന്ന് പുനരപേക്ഷ നല്കാന് ഭരണസമതി വീണ്ടും അറിയിച്ചു. ഇതിനെ തുടര്‍ന്ന് 2022 ആഗസ്റ്റ് 30 മുതല്‍ 6 മാസം അവധി നല്‍കണമെന്നാവശ്യപ്പെട്ട് വിശാഖ് കെ.പി നവംബര്‍ 14 ന് വീണ്ടും കത്ത് നല്കി. വിശാഖ് വിദേശത്ത് ജോലിക്ക് പോയതായി മെമ്പര്‍മാര്‍ യോഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് അപേക്ഷ നിരസിക്കാനും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാനും ഭരണ സമതി സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗം 10 മാസത്തിലേറെയായി പഞ്ചായത്ത് കമ്മറ്റിയില്‍ പങ്കെടുക്കാതെയും വാര്‍ഡിലെ ദൈന്യംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഭരണ സമതിയുടെ തീരുമാനം സെക്രട്ടറി മുഖേന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. ഭരണമതിയുടെ തീരുമാനം സ്വീകരിച്ച ഇലക്ഷന് കമ്മീഷന് ഉപതെരഞ്ഞെടുപ്പിന് തീരുമാനം എടുക്കുകയായിരുന്നു.
നാളെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 4 ആണ്. അന്തിമ വോട്ടര്‍ പട്ടിക 13 ന് പ്രസിദ്ധീകരിക്കും.