കട്ടപ്പന: മാഹിയിൽ നിന്നും വിലകുറഞ്ഞ മദ്യം വാങ്ങിയ ശേഷം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൂടിയ വിലയ്ക്കു വിൽക്കുന്ന മൊത്തവിതരണക്കാരൻ പിടിയിൽ. വർഷങ്ങളായി മാഹിയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി മൂന്നാർ മുതൽ കട്ടപ്പന വരെയുള്ള ചെറുകിട വ്യാപാരികൾക്ക് വിതരണം ചെയ്തിരുന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി ലബ്ബക്കട തേക്കിലക്കാട്ടിൽ രാജേഷ് (രതീഷ് -42) എന്നയാളെയാണ് പൊലീസ് സംഘം പിടികൂടിയത്.
കാലങ്ങളായി ഇയാൾ ബസ്സിലും തുടർന്ന് ബിസിനസ് മെച്ചപ്പെട്ടപ്പോൾ സ്കോർപിയോ വാഹനത്തിലും നാനോ കാറിലും ആയി മാഹിയിൽ നിന്നും മദ്യം എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു. വലിയ അളവിൽ മദ്യം വാങ്ങി തോട്ടം മേഖലയിലും മറ്റും ചെറുകിട മദ്യവ്യാപാരം ചെയ്യുന്ന ആളുകൾക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുന്നതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇയാളുടെ നാനോ കാറിൽ മദ്യം കടത്താൻ ഇടയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് ഐ സജിമോൻജോസഫ്, ലിജോ പി മണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജോർജ്,സിനോജ്, ജോബിൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി കെ അനീഷ്, ശ്രീകുമാർ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ അടങ്ങിയ സംഘം കട്ടപ്പന വെള്ളയാംകുടിയിൽ വച്ച് തടഞ്ഞുനിർത്തി പരിശോധിച്ചതിൽ ആണ് 70 കുപ്പി മദ്യം പിടികൂടിയത്.
മാഹിയിൽ നിന്നും 150 രൂപ വിലയ്ക്ക് വാങ്ങി 350 രൂപയ്ക്ക് ചെറുകിട കച്ചവടക്കാർക്ക് മറിച്ചു വിൽക്കുകയാണെന്നാണ് പ്രതി പറഞ്ഞത് 500 രൂപ മുതൽ 600 രൂപ വിലക്കാണ് ചെറുകിട കച്ചവടക്കാർ ആവശ്യക്കാർക്ക് മദ്യം കൊടുക്കുന്നത് മാഹിയിൽ നിന്നുള്ള മദ്യത്തിന് പുറമേ ഇയാൾ മറ്റേതെങ്കിലും വ്യാജ മദ്യ ഉത്പാദനവുമായി ബന്ധപ്പെടുന്നുണ്ടോ എന്നും ഇയാളുടെ ഒപ്പം മറ്റേതെങ്കിലും ആളുകൾ സംഘത്തിൽ ഉണ്ടോ എന്നും ഇയാൾ കൊടുക്കുന്ന ചെറുകിട കച്ചവടക്കാരെ കുറിച്ചും കൂടുതലായി അന്വേഷിക്കുന്നുണ്ട് കഴിഞ്ഞദിവസം ഓർഡർ കുറവായതിനാൽ ആണ് 35 ലിറ്റർ മദ്യം കൊണ്ടുവന്നത് സാധാരണഗതിയിൽ 350 കുപ്പി മദ്യം വരെ കൊണ്ടുവരാറുണ്ട് എന്നാണ് പ്രതി പറഞ്ഞത് കൂടുതൽ അളവുള്ളപ്പോൾ സ്കോർപിയോ വാഹനത്തിലാണ് മദ്യം കൊണ്ടുവന്നിരുന്നത് എന്നും പ്രതി പറഞ്ഞു