പത്തനംതിട്ട: വ്യാജ സമ്മതപത്രം മറ്റാരോ നൽകിയതിനെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സമാശ്വാസവുമായി സംസ്ഥാന സർക്കാർ. ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനിച്ച സർക്കാർ, വ്യാജ സമ്മതപത്രം നൽകിയ വിഷയം കേസാക്കി അന്വേഷണം നടത്തുന്നതിനും തീരുമാനിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ശ്രീജയ്ക്കാണ് മറ്റാരോ വ്യാജ സമ്മതപത്രം നൽകിയതിന്റെ പേരിൽ ജോലി നഷ്ടമായത്. ഇന്ന് സമ്മതപത്രം കൈമാറുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് കൈമാറാൻ നേരിട്ട് തിരുവനന്തപുരത്ത് എത്താൻ ശ്രീജയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് 12ന് ഹാജരായി നിയമന ശിപാര്‍ശ കൈപ്പറ്റാന്‍ പിഎസ്സിയില് നിന്നും അറിയിപ്പു ലഭിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയിലേക്കാണ് നിയമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോലി വേണ്ടെന്ന് മറ്റൊരാള്‍ എഴുതി നല്‍കിയതിന്റെ പേരിലാണ് ശ്രീജയ്ക്ക് നിയമനം നഷ്ടമായത്. നേരത്തെ, ശ്രീജയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറാൻ പിഎസ്സി യോഗം തീരുമാനമെടുത്തിരുന്നു.