കോട്ടയം : തെരുവുനായകളുടെ അക്രമങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്ത് മുഖേന നായ്ക്കളെ പിടിച്ച് കൊന്നുകളയുന്ന രീതി നടപ്പിലാക്കണമെന്നു കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു.
വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിൽ ഓരോ ദിവസവും ചെല്ലുന്തോറും കുട്ടികളെയും മുതിർന്നവരെയും കടിച്ചു കീറുന്ന സംഭവമാണ് ആവർത്തിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരുവ് നായക്കൾ ഓരോ വർഷം ചൊല്ലുംതോറും എണ്ണം ഇരട്ടി ആയിക്കൊണ്ടിരിക്കുകയാണ്. ആയതിനാൽ ഇത്തരത്തിൽ അപകടകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യുക മാത്രമാണ് ഏക പോംവഴി. ഇതിനായി ബന്ധപ്പെട്ട അധികാരികൾ പഞ്ചായത്തുകൾക്ക് തെരുവ് നായ്ക്കളെ പിടികൂടി ഇല്ലായ്മ ചെയ്യുന്നതിന് നിർദ്ദേശം നൽകണമെന്ന് കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല.