പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകും. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്‌നാനം എന്നിവ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. ഇവ വീണ്ടും അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നു. ഭസ്മകുളം തീര്‍ത്ഥടകര്‍ക്ക് തുറന്ന് കൊടുക്കും. ജലം മലിനപെടുന്ന പരിശോധിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.വലിയനടപ്പന്തല്‍ സന്നിധാനത്ത് ദേവസ്വംബോര്‍ഡിന്റെ അധീനതയിലുള്ള മുറികള്‍ എന്നിവിടങ്ങളില്‍ വിരിവക്കാനുള്ള സൗകര്യം ഒരുക്കും. അതേസയം പരമ്പരാഗത പാതകളായ പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്ക് തുറന്ന് കൊടുക്കുന്നത് വൈകും.
ഇളവുകള്‍ അനുവദിക്കുന്നിന് മുന്നോടിയായി റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തും നിലിമലയിലും പരിശോധനകള്‍ നടത്തി. നീലിമല പാത തുറക്കുന്നതിന്റെ ഭാഗമായി റവന്യൂപൊലീസ് ഉദ്യോഗസ്ഥര്‍ സംയുക്തപരിശോധന നടത്തി. മരക്കൂട്ടം, ക്യൂ കോംപ്ലക്‌സ് ,ആശുപത്രികള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. ആചാരങ്ങള്‍ മുടക്കം കൂടാതെ നടത്തണമെന്ന ആശ്യം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വീണ്ടും സമീപിച്ചത്.