കൊച്ചി: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പനി ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് സമദ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയിൽ മാത്രം ഇന്ന് മരിച്ചത് നാലു പേരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ്ജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് പനി ബാധിച്ച് മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കൊട്ടാരക്കരയിൽ പുലമൺ സ്വദേശി 70 വയസ്സുള്ള കൊച്ചുകുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി 74 കാരനായ ബഷീർ, ചവറ സ്വദേശി 33കാരനായ അരുൾ കൃഷ്ണ എന്നിവരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ടയിൽ മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖിലയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 32 വയസായിരുന്നു.