തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എഐ ക്യാമറ തുടക്കം മുതല്‍ വിവാദത്തിലാണ്.ഓരോ കാരണങ്ങള്‍ പ്രതിപക്ഷവും അതേറ്റുപിടിച്ച് മാധ്യമങ്ങളും സര്‍ക്കാരിനെ ജനങ്ങള്‍ക്കെതിരാക്കാന്‍ നോക്കിയിരുന്നു.
എഐ ക്യാമറ ജനങ്ങളെ പിഴിഞ്ഞ് വരുമാനമുണ്ടാക്കാന്‍ വേണ്ടിയാണെന്നായിരുന്നു തുടക്കത്തിലെ ആരോപണം. പിന്നീട് ക്യാമറ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കുകയും ഒടുവില്‍ അത് കോടതിയുടെ മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, ക്യാമറ പിഴയീടാക്കിത്തുടങ്ങിയ ജൂണ്‍ 5 മുതല്‍ അപകടങ്ങളുടെ എണ്ണം കുറയുകയും വാഹനമോടിക്കുന്നവര്‍ നിയമം പാലിക്കാന്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമറകൊണ്ട് നേട്ടമുണ്ടായെന്ന് ഭൂരിപക്ഷം ജനങ്ങളും പ്രതികരിക്കുമ്പോഴും പ്രതിപക്ഷ നേതാക്കള്‍ ക്യാമറയ്ക്കെതിരായ ആരോപണങ്ങളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. അതിനിടെ ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഒരു പ്രതികരണം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ക്യാമറയ്ക്കെതിരായ പ്രതിഷേധത്തില്‍ അദ്ദേഹം പ്രതിപക്ഷത്തിനേയും മാധ്യമങ്ങളേയും പരിഹസിച്ചു. ആധുനിക സംവിധാനം ഉപയോഗിച്ച് റോഡിലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നോക്കുന്ന മോണിറ്ററിംഗ് വേണ്ടെന്ന് വെച്ചാല്‍ അത് കാലത്തിന് നിരക്കാത്ത കാര്യമാണെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.