തിരുവനന്തപുരം: കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ. മുരളീധരനും. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണ്. പ്രതിപക്ഷത്ത് ഉള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
പിണറായി സര്ക്കാര് ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ ജയിലിൽ അടയ്ക്കാൻ. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരൻ പരിഹസിച്ചു. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ എന്നും മുരളീധരൻ പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ലന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പീഡിപ്പിച്ചുവെന്നും മുരളീധരന് കുറ്റപ്പെടുത്തി.