ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയം: ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു

ബംഗളൂരു: ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് ചോര കുടിച്ചു. കർണാടകയിലെ ചിക്ബല്ലാപുരയിലെ ചിന്താമണി താലൂക്കിലാണ് സംഭവം.

Advertisements

മാരേഷ് എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ചിന്താമണി സ്വദേശി വിജയ് അറസ്റ്റിലായിട്ടുണ്ട്. യുവാവിൻ്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ് ചോര കുടിക്കുകയായിരുന്നു യുവാവ്. ജൂൺ 19-നാണ് സംഭവം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിന്താമണിക്ക് അടുത്തുള്ള വനമേഖലയിൽ സുഹൃത്തിനൊപ്പം എത്തിയാണ് വിജയ് മാരേഷിനെ ആക്രമിച്ചത്. വിജയ്‍യുടെ സുഹൃത്ത് ഈ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ ഭാര്യയുമായി പ്രണയ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് വിജയ് ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. സംശയരോഗമുള്ള വിജയ് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രി വിട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.